ശ്രുതി : പൊട്ടികൾ പേടിച്ചു പോയെടി 🤭🤭..
ഞാൻ : നീ വേഗം വാ..
വർഷയുടെ ഗാങ് നടന്നു നേരെ വാഷ്റൂമിൽ പോയി..
വർഷ : അത് എടുക്ക്..
ഗോപിക അവളുടെ പോക്കറ്റിൽ നിന്ന് ഒരു ബ്ലാക്ക് സിഗരറ്റ് എടുത്തു..
വർഷ അതു മേടിച്ചു ചുണ്ടിൽ വെച്ചു…! ജീന അത് അവൾക്കു ലൈറ്റർ കൊണ്ട് കത്തിച്ചു കൊടുത്തു..
ജീന : എടി പ്ലാൻ വർക്ക് ഔട്ട് ആവോ..?
വർഷ : വർക്ക് ഔട്ട് ആവണ്ടു എവിടെ പോവാൻ….!
വർഷ അതിൽ ഒരു പഫ് എടുത്തു, ജീനക്ക് കൊടുത്തു…
ഗോപിക : എന്നാലും അവർ എന്താ ഇത്രേ കൂൾ ആയി നടക്കുന്നെ..!
വർഷ : നമ്മൾ വിചാരിച്ച പോലെ, അവർ വെറും പൊട്ടികൾ ആണ്, അതിൽ ആതിരയെ ആണ് ബുദ്ധിമതി, ബാക്കി ഉള്ള എണ്ണം വെറുതെയാണ്..!
ഗോപിക : ശ്രുതിയാണ് അവരുടെ പവർ..! അവൾക്ക് ആതിര പറഞ്ഞ കൊല്ലാൻ പോലും പേടിയില്ല…!
ജീന സിഗരറ്റിൽ ഒരു പഫ് എടുത്തു, ഗോപികക്ക് കൊടുത്തു…!
വർഷ : അത് ശെരിയാ..! ആതിരയെ ഒന്നു തൊട്ടാൽ, അവൾ മേലും കീഴും നോക്കില്ല..!
ജീന : നമ്മൾ ഇന്നടിച്ച കുപ്പി അവർ കാണാത്ത ഒരു സ്ഥലത്തു വെച്ചു 🤭🤭.. ഇനി രക്ഷയില്ല..
ഗോപിക ഒരു പഫ് എടുത്തു, സിഗരറ്റ് വർഷക്ക് കൊടുത്തു…
ഗോപിക : എല്ലാം വർഷയുടെ ഐഡിയ…!
ജീന : ഇന്നത്തെ ബിയർ കൊണ്ട് ഒരു ഗുണം ഉണ്ടായി.. നാളെ അവർ രണ്ടും പൊറത്..!🤭
ഗോപിക : ഇനി ആ അലീന പൊട്ടിയും, പിന്നെ ആ അനുപമയും, നമ്മൾ പറയുന്ന പോലെ കേട്ട് നിക്കും..
വർഷ ഒരു പഫ് എടുത്തു.. പറഞ്ഞു..
വർഷ : അവരെ നമ്മുക്ക് ഇനി പട്ടികളെ പോലെ, നമ്മുടെ കാര്യങ്ങൾ ചെയ്യിക്കാം…! ഇ.സി പിള്ളേരോട് കളിച്ചാൽ, കളി പഠിപ്പിച്ചു കൊടുക്കും..!