നന്ദു : എന്റെ പൊന്ന് ദിയെ…! രാവിലെ തന്നെ തുടങ്ങിയോ നീ.. ഇനി മിണ്ടിയ നിന്നെ ആ കാനേ തള്ളി താഴെ ഇടും…
ദിയ : 🥺 സോറി…
അനുപമ : നന്ദു, ദിയയെ നീ തള്ളി ഇട്ടാൽ ഞാൻ നിന്നെ ബ്രേക്ക് അപ്പ് ചെയ്യും…! 😌
നന്ദു : എന്തുവാടി, ഞാൻ അവൾ മിണ്ടാണ്ട് ഇരിക്കാൻ പറഞ്ഞെ അല്ലേ…! അപ്പോളേക്കും ബ്രേക്ക് അപ്പ്…!😒
ദിയ : അനുപമ, എന്റെ മുത്താ 🥰🥰🥰…
ഞങ്ങൾ നടന്നു നീങ്ങി… എല്ലാവരും എക്സാം ഹാളിൽ പോയി… ഞാനും എക്സാം എഴുതാൻ കേറി….
അങ്ങനെ ഉച്ചയോടെ എക്സാം കഴിഞ്ഞു… ഞാൻ ഇറങ്ങി.. അപ്പോൾ ആണ് അനുപമ അവിടെ നിക്കുന്നത് കണ്ടത്….!
അനുപമ : എടി എങ്ങനെയുണ്ടായി…?
ഞാൻ : ഈസി ആയിരുന്നു ടി…
അനുപമ : എടി നന്ദുനെ കണ്ടോ…?
ഞാൻ : അവൻ എഴുതി നേരത്തെ ഇറങ്ങിയല്ലോ..
അനുപമ : അവൻ ഇറങ്ങി എന്ന് അര മണിക്കൂർ മുമ്പ് മെസ്സേജ് അയച്ചു…
ഞാൻ : വിളിച്ചു നോക്കെടി…
അനുപമ : വിളിച്ചിട്ട് കിട്ടുന്നില്ല.. 🥺🥺
ഞാൻ : അവൻ പോയി കാണും… നീ ശ്രുതിയെ വിളിക്ക്… ഞാൻ വർഷയുടെ അടുത്ത് പോട്ടെ…!
ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് പി ജി ബ്ലോക്കിൽ ആയതു കൊണ്ട്, ഞാൻ പിജി ബ്ലോക്കിൽ വർഷയെ കാണുവാൻ പോയി… ലിഫ്റ്റിൽ കേറി ചെന്നു അപ്പോൾ വർഷ ബാഗിൽ പരതി നിക്കുകയാണ്..
ഞാൻ അവളുടെ അടുത്ത് ചെന്നു…
വർഷ : എക്സാം എങ്ങനെ ഉണ്ടായെടി…
ഞാൻ : എല്ലാം ഈസി ആയിരുന്നു ടി..
വർഷ : ഗോപുവും, ജീനയും ഇപ്പൊ ഇറങ്ങിയുള്ളു… നീ വരും എന്ന് ഓർത്തപ്പോൾ ഞാൻ അവരോട് പൊക്കോളാൻ പറഞ്ഞു…