ജസ്റ്റിൻ ഇതെല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്ന പോലെ അനഘക്ക് തോന്നി എങ്കിലും അവന്റെ മുഖ ഭാവത്തിലോ പെരുമാറ്റത്തിലൊ യാതൊരു വിത്യാസവും ഇല്ലായിരുന്നു…
” എന്നാ പിന്നെ തുടങ്ങിയേക്കാം.. ”
ജസ്റ്റിൻ പ്ലേറ്റ് എടുത്ത് തുടക്കമിട്ടു.
“എന്നാ പിന്നെ കഴിക്കാം .. ഇത്രേം സമയം ആയില്ലേ.. ?? ”
ഷാരൊന്നും നിവർന്ന് ഇരുന്നു.
” ഇച്ചാ.. ആ പ്ലേറ്റ് ഇങ് പാസ്സ് ചെയ്ത്.. ”
അനഘ ജീവക്ക് കുറുകെ കൈ നീട്ടിയതും അവളുടെ ശരീര വാസന ജീവയുടെ മൂക്കിലെക്ക് അടിച്ചു കയറി.
ജീവയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി… ശ്വാസഗതി ക്രെമേണ വർദ്ധിച്ചു..
കണ്ണുകൾ കുറുകി..!! ഇതെല്ലാം കണ്ട് ഒരാൾ മാത്രം മനസ്സിൽ ഗൂഡമായി ചിരിച്ചു കൊണ്ടിരുന്നു..!!
ഭക്ഷണ പദാർഥങ്ങൾ മേശപ്പുറത്ത് നിരന്ന് തുടങ്ങി സ്മിതയും ഷാരോണും ജീവയും ജസ്റ്റിന്റെ വാക്കുകൾ കാത്തുനിന്ന പോലെ ആണ് കഴിച്ചു കൊണ്ടിരുന്നത്.
അതെ സമയം അനഘയുടെ നെഞ്ചിൽ അപ്പോൾ പെരുബറ മുഴങ്ങുകയായിരുന്നു…
തൊട്ട് അടുത്ത് ആണ് ജീവ ഇരിക്കുന്നത് ഒരു കൈ അകലം പോലുമില്ല..!!!
അവൻ വന്ന് കയറിയത് മുതൽ തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനഘയിൽ ചെറിയ അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങിയിരുന്നു കാര്യങ്ങൾ ഒരു കാരണവശാലും കൈവിട്ടു പോകാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു.
ഇത്രയും അടുത്തിരുന്നിട്ടും ജീവയിൽ നിന്നും മോശമായ നീക്കങ്ങൾ ഒന്നും ഉണ്ടാവാത്തത് സത്യത്തിൽ അവളെ അത്ഭുതപ്പെടുത്തി…!!!
താൻ ആയിട്ട് വരുത്തിവെച്ച അകലം ആയിരുന്നെങ്കിലും ജീവയുടെ പെരുമാറ്റത്തിൽ വന്ന ഈ ഒരു വ്യത്യസ്തത അവളിൽ ഒരേസമയം നിരാശയും എന്നാൽ ചെറിയ സന്തോഷവും ഉണ്ടാക്കി…!!