“”ആ എന്നാലമ്മ സമ്മതിക്കും “”
ഞങ്ങൾ എണീറ്റ് നടന്നു.. ബൈക്കിൽ കയറി അവളുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചു ഞാൻ വീട്ടിലേക്കു പാഞ്ഞു..
വീട്ടിൽ കയറി ചെല്ലുമ്പോൾ മുന്നിലെ പാറപ്പുറത്തിരുന്നു സംസാരിക്കുന്ന കൂട്ടത്തിൽ ചേച്ചിയെയും കണ്ടു. എന്നെ കണ്ട പാടെ അവളെണീറ്റ് വന്നു..
“”നീ അവളുടെ വീട്ടിൽ പോയിരുന്നോ?””
“”Mm “” ബൈക്ക് നിർത്തുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“”എന്തിനാ അവൾ വിളിച്ചേ?””
“”അവളുടെ അച്ഛൻ വന്നിരുന്നു.. അങ്ങനെ വിളിച്ചതാ “”
“”Mm അവൾ പറഞ്ഞിരുന്നു “”
“”പിന്നെന്തിനാ ചോദിച്ചേ “”
“”അല്ല നീയിനി എന്താ പറയുന്നേ എന്നറിയില്ലല്ലോ?””
“”ഓഹോ അതും നോക്കിയിരിപ്പാണോ ഇപ്പോൾ..””
“”നോക്കണമല്ലോ, ഇനിയാണ് നിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടത് “”
“”അതെന്താ “” ഞങ്ങൾ രണ്ടുപേരും ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.
“”ഇന്നലെ അവൾ വിളിച്ചപ്പോൾ നിന്നെ കുറിച്ച് എന്തൊക്കെയാ പറയുന്നേ.. പുകഴ്ത്തി മരിക്കുവായിരുന്നു..””
“”എന്നിട്ട് ചേച്ചിക്കെന്ത് തോന്നി “”
“”ഇങ്ങനെയുള്ള അവസരം നീ നല്ലോണം മുതലെടുക്കും. ഹും.. നിനക്ക് സ്ത്രീകളെ വീഴ്ത്താൻ വല്ല ക്ലാസും കിട്ടിയിട്ടുണ്ടോ?””
“”അതെന്താ അങ്ങനെയൊരു ചോദ്യം?””
“”അല്ല, അവളുടെ സംസാരത്തിൽ നിന്നോടെന്തോ താല്പര്യമുള്ളത് പോലെ.. അതവളോട് ഞാൻ ചോദിച്ചോളാം.. പിന്നെ ഇനി അവളുമായിട്ട് ഒന്നിനും പോണ്ടാ “” ലേശം കുശുമ്പ് അവളിൽ ഇല്ലേ എന്നൊരു സംശയം.