മ്മ്… ഇനി അവിടെ എന്തെങ്കിലും പേ ചെയ്യാൻ ഉണ്ടെങ്കിൽ അത് അവർ പേ ചെയ്യണം എന്ന് പറഞ്ഞാൽ മതി…
ഇത്രയൊക്കെ ചെയ്ത് അവരെന്നെ എടുക്കുമോ… നടന്നില്ലെങ്കിൽ എല്ലം വെള്ളത്തിലാവും…
എടുക്കും… നീ ഒന്നുകൊണ്ടും പേടിക്കണ്ട ഐഡിബിഐക്ക് മിസ്സ് റിയയുടെ ആവശ്യമുണ്ട്…
മ്മ്… ഇച്ചായാ കാൾ വരുന്നു…
എടുത്തു സംസാരിക്ക്…
അവൾ കോൾ എടുത്തതും ഏന്റെ കാൾ ഹോൾഡ് ആയി കുറച്ചുസമയത്തിനു ശേഷം
ഇച്ചായാ…
മ്മ്…
റെഡിയായി… ഓഫർ ലെറ്റർ ഇപ്പൊ മെയിൽ ചെയ്യാമെന്ന് പറഞ്ഞു… ഞാനവരോട് സാലറിയുടേം മറ്റും കാര്യം പറയുന്നതിനൊപ്പം എനിക്കിവിടെ ഫ്രീഡവും ചോദിക്കുമ്പോ ലീവും കിട്ടുന്നുണ്ടെന്ന് പറഞ്ഞതിന് അതും സമ്മതിച്ചു ഓഫർ ലെറ്റർ സൈങ് ചെയ്ത് മെയിൽ ചെയ്താൽ രണ്ട് മണിക്കൂറിൽ തന്നെ അപോയിന്റ് മെന്റ് ലെറ്റർ എത്തിക്കാം എന്നാ പറഞ്ഞേ…
മ്മ്… ലോക്കറിലുള്ളത് ഇപ്പൊത്തന്നെ എടുക്കണം… ഞാനിപ്പോ വരും അവരെയും വിളിച്ചുവരാൻ പറ…
മ്മ്…
ബാങ്കിൽ ചെന്ന് ലോക്കറിൽ ഉള്ള ക്യാഷ് മുഴുവൻ എടുത്തു ബാഗുകളിലാക്കി
റിയ : ലോക്കർ ക്ലോസ് ചെയ്യണ്ടേ…
ഇപ്പൊ ചെയ്യണ്ട അതവിടെ നിൽക്കട്ടെ… പിന്നെ നോക്കാം…
ലെച്ചു : ഇത്രയും പൈസ എന്ത് ചെയ്യും എവിടെക്കൊണ്ട് വെക്കും…
ഞാൻ സുഹൈലിനെ വിളിച്ചിട്ടുണ്ട് ഇതവൻ കൊണ്ടുപോയി ഡോളറിലേക്ക് മാറ്റും പിന്നെ ഹോസ്പിറ്റലിന്റെ സ്ഥലം വാങ്ങുമ്പോയേക്കും ഇന്ത്യൻ മണിയിലേക്ക് മാറ്റിയാൽ മതി…
അഫി : അതാ നല്ലത്… സീരിയൽ നമ്പർ വെച്ച് ഇത് നമ്മുടെ കയ്യിൽനിന്നുപൊക്കിയാൽ എല്ലാ പ്ലാനും പൊളിയും… മാത്രമല്ല ഡോളറിൽ ആവുമ്പോ കാശ് കൂടുകയല്ലാതെ കുറയില്ല…