എന്തറിഞ്ഞിട്ടാ പെണ്ണേ നീയീ പറയുന്നേ… ഒറ്റമാസത്തെ ഷെയർ മാത്രം മതി ഇത് മുഴുവനും ഉണ്ടാക്കാൻ… ആത്തിമി ഗ്രൂപ്പിന്റെ ലാഭത്തിൽ പത്തു ശതമാനം എന്ന് പറഞ്ഞാൽ അഞ്ചാറ് കോടി ഡോളർ വരും… ജിസിസി മൊത്തവും ഏറ്റെടുക്കുന്നത്തോടെ ഒരു രാജ്യത്തുനിന്ന് ഇരുപത്തി അയ്യായിരം എന്ന തോതിൽ ആറു രാജ്യങ്ങളിൽനിന്ന് ഒന്നര ലക്ഷം വരുമാനം വരും… നമുക്ക് അടിച്ചുപൊളിച്ചു ജീവിക്കാൻ സാലറി തന്നെ മതി… ഷെയറുകൊണ്ട് നമുക്കൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാം…
മ്മ്…
പൊന്നൂ…
മ്മ്…
നിന്റെ മാമന്മാരെ തൊടും മുൻപ് നിന്റെ ഉപ്പയിൽ നിന്ന് തുടങ്ങാം…
മ്മ്…
ആദ്യം നിന്റെ ഉപ്പ നാട്ടിലെത്തട്ടെ അതുവരെ ഏന്റെ മോളൊന്നു ക്ഷമിക്ക്…
ഞാൻ കാലത്ത് പറഞ്ഞത്കേട്ട് ചാടികയറി ഒന്നും ചെയ്യണ്ട സമയമെടുത്തു സാവധാനം മതി… ഒരു ഗ്യാപ്പ് പോലും വിട്ടുപോവരുത്…
മ്മ്…
തിരിച്ചുപോവും മുൻപ് മാമൻ പറഞ്ഞ സ്ഥലമൊന്നു പോയി കണ്ടൂടായിരുന്നോ…
സ്ഥലമൊക്കെ നിങ്ങളഞ്ചും കൂടെ പോയി കണ്ടാൽ മതി മാമന്നുണ്ടല്ലോ കൂടെ സ്ഥലം കാണാൻ പോവുമ്പോ ഷാഹുലിനെയും കൂട്ടിക്കോ… അവന് വരച്ചു തുടങ്ങാലോ..
മ്മ്…
ലാപ്പ് എടുത്തുവെച്ചിരിക്കെ പ്രിയ അകത്തേക്ക് വന്നു
എന്താ മോളേ ഐ പി എസ്സെ… ന്യൂസിലൊക്കെ മൊത്തത്തിൽ ഐ പി എസ്സ് തന്നെയാണല്ലോ…
എന്ത് പറയാനാ ഡോക്ടറെ കുരുത്തം കെട്ടൊരു കെട്ടിയോൻ കോഴിയെ പിടിച്ചു കഴുത്തൊന്നറുതേടീന്ന് പറയുമ്പോ അറുക്കാതിരിക്കാൻപറ്റുമോ…
അതില്ല…
അതേ ഞാനും ചെയ്തുള്ളൂ…
അഫി : മ്മ്.. മ്മ്… അറിഞ്ഞു…