ദേവീ… നിന്റെ കണ്ണുകളിലലിഞ്ഞു പോവുന്നു ഞാൻ… നിന്റെ കണ്ണുകൾ ഏന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു ദേഹം തളരുന്നു ഭലം നഷ്ടപെടുന്നു… ദേവീ… ഇനിയും നിനെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്…
ദേവാ… നിന്നിൽ നിന്നും നഷ്ടപ്പെടാനെനിക്ക് വയ്യ… ഓരോ ജന്മവും നിനക്കായ് പുനർജനിക്കണം… ഓരോ ജന്മവും നിനെ ചേർന്നിരിക്കണം…
അവളുടെ ചോര ചുണ്ടുകളോട് ചുണ്ടിനെ ചേർത്തു അവിടേക്ക് ഓടിയടുത്ത കാട്ടുപോത്തും പിറകെ വരുന്ന വരയൻ പുലിയും തീർത്ത വലിയ ശബ്ദത്തിൽ ഉറക്കിൽ നിന്നെന്ന പോലെ ഞെട്ടി സിരകളിലേക്ക് ദേഷ്യ മിരച്ചുകയറി “ഹ്രആാാാ…” അലറി വിളിച്ചു കഴിയേ കാട് നിശബ്ദമായി വരയൻ പുലിയും കാട്ടുപോത്തും എന്തിന് വന്നെന്നത് മറന്നപോലെ നിൽക്കുന്നു അവയുടെ കണ്ണുകളിൽ ഭയം പ്രകടമായിരുന്നു കുത്തി ഒഴുകിയ വെള്ളം പോലും നിശബ്ദമായി എങ്ങും നിശബ്ദത മാത്രം
അവളെന്റെ കൈയിൽ പിടിച്ചു
നോക്ക് മജ്നൂ… ചുറ്റും നോക്ക്… എല്ലായിടത്തും നിശബ്ദത മാത്രം… വെള്ളം പോലും നിശബ്ദമായി… ഞാൻ പറഞ്ഞില്ലേ… നീയാണ് മജ്നൂ ഈ കാടിന്റെ രാജാവ്… നിന്റെ ദേഷ്യത്തിൽ ഈ കാട് നിശബ്ദമാവും നിന്റെ സന്തോഷത്തിൽ സന്തോഷിക്കും… മജ്നൂ…
മ്മ്…
അവളെനെ ചേർത്തുപിടിച്ചുകൊണ്ട് ചുണ്ടിൽ അമർത്തിയുമ്മവെച്ചു നീണ്ട ചുംബന ശേഷമവൾ പിടിവിട്ടു കുസൃദിചിരിയോടെനെ നോക്കുന്ന അവളുടെ മുഖമെനിൽ സന്തോഷം പകർന്നു അവളെ എടുത്തുയർത്തി വട്ടം കറക്കി “ക്കൂൂൂൂ…” സന്തോഷത്താൽ കൂവി വിളിച്ചു
മജ്നൂ…
നൂറാ…
(കവിളുകളിൽ പിടിച്ചു കണ്ണിലേക്കു നോക്കി കൊഞ്ചിച്ചുകൊണ്ട്) അത്ര സന്തോഷമായോ…