വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ഇരിക്ക്… (വാതിലിൽ പടിയിൽ നിൽക്കുന്ന ചേച്ചിയെ നോക്കി) നീ ചെന്ന് കട്ടനിട്ടെ…

അതൊന്നും വേണ്ട… ഈ നട്ട പാതിരക്ക് നിങ്ങളെ ഉറക്കം ശല്ല്യം ചെയ്തത് തന്നെ ശെരിയല്ലെന്നറിയാം… അത്യാവശ്യം ആയതുകൊണ്ടാണ്… ചേട്ടന്റെ ഒരു ഹെല്പ് വേണമെനിക്ക്… വേറൊരാളെ പറ്റില്ല അതുകൊണ്ടാ ഞാനീ നേരം കെട്ട നേരം ചേട്ടനെ കാണാനിറങ്ങിയേ…

(ചേച്ചിയെ നോക്കി) നീ ചെന്ന് ചെയ്യായെടുത്തിട്ട് വാ…

കട്ടൻ മതി ചേച്ചീ… മധുരം വേണ്ട…

ചേച്ചി : മോൾക്കോ…

എനിക്കും അതുതന്നെ മതി…

എന്താടാ… നീ ആളെ ടെൻഷനാക്കാതെ കാര്യം പറ…

ചോദിക്കുന്നത് കൊണ്ട് വേറൊന്നും കരുതരുത്… ചേട്ടൻ ഒരു ജോലി ചെയ്യാമോ…

എന്ത് ജോലി…

ബോഡി ഗാർഡ് അല്ലെങ്കിൽ ഗൺ മാൻ അതുപോലെ…

ഈ വയ്യാത്ത കാലും വെച്ച് ഞാൻ ബോഡി ഗാർഡ്…

നിങ്ങളെ കണ്ണിനും കാതിനും കൈക്കും ഒരു കുഴപ്പവുമില്ലല്ലോ…

അതില്ല…

ഞാൻ വളച്ചുകെട്ടാതെ കാര്യം പറയാം… നിങ്ങളോട് ഒരുത്തനെ ഓടിച്ചിട്ട് പിടിക്കുമോ എന്നല്ല ചോദിച്ചേ… ഉന്നം തെറ്റാത്ത കണ്ണും ട്രികർ വലിക്കുമ്പോ വിറക്കാത്ത കയ്യും… മുന്നിൽ വന്നുനിൽക്കുന്നവരെ കണ്ട് വിറക്കാത്ത മനസും… അത്രയുമാണെനിക്ക് വേണ്ടത്… അത് നിങ്ങൾക്ക് ഇപ്പോഴുമുണ്ടെന്നെനിക്കറിയാം…

കണ്ണിലേക്കു നോക്കിയിരിക്കുന്ന ചേട്ടന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്നെ തുടർന്നു

ഏന്റെ അശ്രദ്ധ കൊണ്ട് ഉപ്പാക്ക് ഒരു കാല് പോയി ഇനിയും അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാൻ നിങ്ങൾക്ക് ഉപ്പാന്റെ കൂടെ നിൽക്കാൻ കഴിയുമോ… മറ്റൊരാളെ ഉപ്പാന്റെ കൂടെ നിർത്തുന്നതിലും നിങ്ങളെ നിർത്തുന്നതാണ് നല്ലതെന്നെന്റെ മനസ് പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *