അവൻ പറഞ്ഞ് തീർന്നതും അഫിയെ ചുറ്റിപ്പിടിച്ചവളുടെ വയറിൽ തൊട്ടുനിൽക്കുന്ന കൈ വയറിലൊന്നമർന്നു ഓർമ്മകൾ മനസിൽ നീറി
ശെരി… നീ പറഞ്ഞത് ഞാൻ വിശ്വസിച്ചു… നിനക്ക് പോവാം… ഇനി പോയാൽ വീണ്ടും അവരിതു പറഞ്ഞ് ഭീഷണിപ്പെടുത്തിയാലെന്തു ചെയ്യും…
ഞങ്ങൾ ചാവേണ്ടി വന്നാലും ഏന്റെ ഭാര്യയും കുഞ്ഞും അനാധമാക്കരുതെന്നു കരുതിയ നിങ്ങളെ കുടുംബത്തിനുനേരെ വരില്ല…
ചാവേണ്ടത് സംരക്ഷകരല്ല സംഹാരകരാ… ഞങ്ങളുടെ കൂടെ നിന്നാലും ഇല്ലെങ്കിലും ഞങ്ങൾ ഇതുവരെ നടന്നതിന്റെ പേരിൽ നിന്റെയോ കുടുംബത്തിന്റെയോ നേരെ വരാൻ ഉദ്ദേശിക്കുന്നില്ല… പഴയ ചങ്കുറപ്പ് നിനക്ക് ബാക്കിയുണ്ടെങ്കിൽ കൂടെ നിൽക്കാം… നിന്റെ ഭാര്യക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതെ ഞങ്ങൾ സംരക്ഷിക്കും…
ധ്രുവ് : നിൽക്കാം…
ഞങ്ങൾ പറയുന്ന പോലെ നിൽക്കണം… നീ ആരുടെ ജീവനുമെടുക്കണ്ട… അവരുടെ പ്ലാനുകൾ ഞങ്ങളെ അറിയിക്കുക അവര് നിന്നോട് ഞങ്ങളെ പറ്റി എന്ത് ചോദിച്ചാലും അതിന് എന്തുത്തരം നൽകണമെന്ന് നിന്നോട് ഇവർ പറഞ്ഞുതരും അതവിടെ പറയുക അത്രയും ചെയ്താൽ മതി എന്ത് പറയുന്നു…
ദ്രുവ് : ചെയ്യാം…
ശെരി… ഇപ്പൊ പൊയ്ക്കോ… അവിടെ ആര് ചോദിച്ചാലും ഗ്രൗണ്ടിന്റെ വർക്ക് നടക്കുന്നിടത്ത് എന്തെങ്കിലും ജോലിക്ക് പോയതാണെന്ന് പറഞ്ഞേക്ക്…
അവനെ കൂട്ടി സുഹൈൽ പോയതും
ആദി : വിശ്വസിക്കാമോ…
മ്മ്… അവൻ പറഞ്ഞത് സത്യമാണ് എങ്കിലും കണ്ണടച്ചു വിശ്വസിക്കണ്ട അവന്മാര് താമസിക്കുന്ന റൂം മുഴുവൻ വീഡിയോ പഗ്ഗ് ചെയ്യ്… എവിടെപ്പോയാലും അവന്മാര് സംസാരിക്കുന്ന ഓരോ അക്ഷരവും നമുക്ക് കേൾക്കണം… അവൻ അവരെ കാണാൻ പോവുന്ന സമയങ്ങളിൽ അവന് പെട്ടന്ന് കാണാൻ സാധിക്കാത്ത തരത്തിലുള്ള ഇയർ ബഡ് കൊടുക്കണം അതിലൂടെ അവൻ ഏത് പറയണമെന്ന് നീ അവന് നിർദ്ദേശം കൊടുക്കണം…