വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

ആദി : ശെരി… അവൻ ചതിച്ചാൽ…

കൊന്നേക്ക്…

ശെരി…

ഞങ്ങളവിടെ നിന്നിറങ്ങിയ പിറകെ ആദി ഓരോ കാര്യങ്ങളും പറഞ്ഞപോലെ ചെയ്തു വിചാരിച്ചപോലെതന്നെ ദ്രുവ് ചതിക്കാതെ കൂടെനിന്നു

**-*********************************************

എന്ത് പറ്റി അമർ… നിനക്കൊന്നും പറയാനില്ലേ…

അവൻ ഞങ്ങളെ നോക്കി

സഹായത്തിനു നിനക്കാരെയെങ്കിലും വിളിക്കണോ അമർ…

അമർ : ഒരു കാൾ ഒറ്റ കാൾ ചെയ്യണം…

അവന്റെ ഫോൺ കൊടുക്ക്…

ഫോൺ കൊടുത്തതും അമർ ഒരു നമ്പറിലേക്ക് കാൾ ചെയ്യാൻ തുനിഞ്ഞു

ലൗഡ് സ്പീക്കർ…ലൗഡ് സ്പീക്കറിട്…

അമർ കാൾ ചെയ്തു ഫോൺ ലൗഡ് സ്പീക്കറിട്ടു

ഹലോ…

തീർത്തേക്ക്…

തുടരേയുള്ള വെടിയൊച്ചകൾ കേട്ട് ഞെട്ടിയിരിക്കുന്ന അമറിനെ നോക്കി

തീർന്നു… മൃതുലയല്ല… നിന്റെ ആളുകൾ…

ബിച്ചു : ഞങ്ങളെ ഇത്താനെ തീർക്കാൻ നീ അയച്ച ആളുകളെ വേണമെങ്കിൽ വിളിച്ച് നോക്ക്…

അവൻ ചെയ്ത കാൾ അടിഞ്ഞു കട്ട് ആയി വീണ്ടും വിളിച്ചതും കാൾ അറ്റന്റ് ആയി ആംബുലൻസ് സൈറണുകൾക്കും ബഹളങ്ങൾക്കുമിടയിൽ നിന്നും

ഹലോ… ആരാണ്…

ഇതാരാ…

സി ഐ അത്തോളി പോലീസ് സ്റ്റേഷൻ… നിങ്ങളാരാ…

അമർ ഫോൺ കട്ട് ചെയ്തു ഞങ്ങളെ നോക്കി

ചിരിയോടെ ഞാൻ സോഫയിലേക്ക് ചാരിയിരുന്നു

ആദി : സുഹൈൽ… നീ നന്നായി കഥ പറയില്ലേ… ചേട്ടന്മാർക്ക് വിഷ്വൽ ഇമ്പാക്റ്റോടെ ഒരാക്ഷൻ സ്റ്റോറി പറഞ്ഞുകൊടുക്ക്… ഒന്ന് റിലാക്സ് ആവട്ടെ…

സുഹൈൽ : (മനോഹരമായി ചിരിച്ചുകൊണ്ട് മുന്നോട്ട് കുനിഞ്ഞു കാൽ മുട്ടുകൾക്ക് മേൽ കൈ മുട്ടുകൾ ഊന്നി അവർക്കുനേരെ കുനിഞ്ഞിരുന്നു) എവിടുന്നു തുടങ്ങണം… ഇത് രണ്ട് വിഡ്ഢികളുടെ വിഡ്ഢിത്തത്തിന്റെയും തോൽവിയുടെയും കഥയാണ്… അട്ടം നോക്കി മലർന്നു കിടക്കുന്ന ചെറ്റയായ ഒരു തന്തയുടെ നട്ടെല്ല് ചവിട്ടിയോടിച്ചവനോടുള്ള പ്രതികാരം തീർക്കാനായി വിഢിയും തന്തക്ക് പിറക്കാത്ത പരനാറിയുമായ മകനും അവന്റെ പമ്പര വിഡ്ഢിയും പിഴച്ചുപ്പെറ്റ പൊലയാടിമോനായ സുഹൃത്തും കൊന്നും കൊലവിളിച്ചും വ്യാജ രേഖകൾ ചമച്ച് പാവങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയും ഡ്രക്സും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിറ്റും രാഷ്ട്രീയക്കാർക്ക് ഇരുപത് ശതമാനം കമ്മീഷന് ഫണ്ട്‌ ട്രാൻസ്‌പോട്ടേഷൻ നടത്തിയും പണം സമ്പാദിക്കുന്നതിന്റെ കൂട്ടത്തിൽ സമ്പാദിച്ച പണത്തിന് കണക്ക് കാണിക്കാനും ഒരു സംസ്ഥാനം മുഴുവൻ പടർന്നു കിടക്കുന്ന ഫിനാൻസും സംസ്ഥാനത്തിനകത്തും പുറത്തും ഗവണ്മെന്റ് കൺസ്ട്രക്‌ഷനും റിയൽ എസ്റ്റേറ്റ് കച്ചവടവും തുടങ്ങി ഗവണ്മെന്റിൽ നിന്നും സപ്പോർട്ട് കിട്ടാനായി പളനി ചാമി എന്ന തായോളി മന്ത്രിക്കും നാല് എം എൽ എ മാർക്കും ഇതിലെല്ലാം പങ്ക് കൊടുത്തതിനോടൊപ്പം അവർ വലുതെന്നു കരുതുന്ന ഒരു ഗുണ്ടാ സന്നാഹവും ഉണ്ടാക്കിയെടുത്തു വളർന്നു വളർന്നു അവർ പന്തലിചെന്നവർക്ക് തോന്നി ഇതിനിടയിൽ അവർ വിഡ്ഢിയുടെ അപ്പന്റെ കിടപ്പിന് കാരണമായവരെ ഏഴുപേരെയും കണ്ടുപിടിച്ചു എങ്കിലും വർഷങ്ങൾക്കു മുൻപ് സ്വന്തം സഹോദരി പോലെ കണ്ടവളെ ഒരുത്തൻ കൊന്നതിനവനെ ശിക്ഷിക്കാനായി ദിവസങ്ങൾകൊണ്ട് ഒരു ജില്ലയിലെ തന്നെ മൊത്തം ഗുണ്ടകളെ നശിപ്പിച്ച പത്തൊൻപത് കാരനും അവന്റെ ആക്ജ്ഞ അനുസരിക്കുന്ന ശിഷ്യരും എത്ര വളർന്നെന്നവർ അറിഞ്ഞില്ല അവർ വളർന്നെന്നു ചിന്തിക്കാൻ അവരുടെ വിഡ്ഢിത്തം അവരെ അനുവദിച്ചില്ല ഇത്രയും പേരെ കൊല്ലാ കൊല ചെയ്ത അത്രയും ബാറുകളും ഡിസ്റ്റിലറിയും അടക്കം കത്തിച്ചു കോടികളുടെ നഷ്ടമുണ്ടാക്കിയ അവർക്കെതിരെ തമിഴ്നാട് ഗവണ്മെന്റ് എന്തുകൊണ്ട് കണ്ണടച്ചു എന്നും അവർ ചിന്തിച്ചില്ല എങ്ങനെ ചിന്തിക്കും അവർ വിഡികളല്ലേ… വിഡ്ഢികൾക്കൊരു പ്രൊജക്റ്റ് വന്നു അവർ അതുവരെ കണ്ടതിൽ വെച്ചു വലിയ പ്രൊജക്റ്റ്‌… പല രാജ്യങ്ങളും നിരോധിച്ച മെഡിസിനുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ ഭരണ പക്ഷവും പ്രതിപക്ഷവും വ്യത്യാസമില്ലാതെ നൽകിയ അനുമതിക്ക് പകരമായി കേന്ദ്രത്തിൽ വീതം വെച്ചെടുക്കാൻ കിട്ടിയ ആദ്യ ഗഡു ആയിരം കോടി ഡോളർ അറബികടലിൽ നിന്നും ഡൽഹിയിൽ എത്തിക്കാനുള്ള ഓർഡർ കേന്ദ്ര മന്ത്രി ഗോവിന്ദ രാജ് വിഡ്ഢികൾക്ക് വാങ്ങികൊടുത്തു ഓർഡറിന് കമ്മീഷനായി കിട്ടാൻ പോകുന്ന തുക ഇരുന്നൂറ് കോടി ഡോളറാണ് എന്ന ചിന്തയിൽ തങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുമോ എന്ന് പോലും ചിന്തിക്കാതെ ആയിരം കോടി ഇന്ത്യൻ റുപ്പി അഡ്വാൻസ് വാങ്ങി അവരാ പ്രോജെക്റ്റ് ഏറ്റെടുത്തു അൻപതു കോടി രൂപക്ക് കോസ്റ്റ് ഗാർഡിനെ വിലക്ക് വാങ്ങി അവർ കപ്പലിൽ വെച്ചു ഷിപ്പിങ് ബോട്ടുകളിലേക്ക് സാധനങ്ങൾ മാറ്റി തുറമുഖങ്ങൾ തൊടാതെ കരക്കെത്തിക്കാൻ ഏർപ്പാട് ചെയ്തു… തമിഴ് നാട് മുതൽ ഡൽഹിവരെയുള്ള ഹൈദരാബാദ് നാഗ്പൂർ ഗ്വാളിയർ വഴി പണം കടന്നുപോകേണ്ടുന്ന മൊത്തം ചെക്ക് പോസ്റ്റുകളിലും ഓഫീസർമാർക്കും അഞ്ഞൂറ് കോടി രൂപ കൊടുത്തു സെറ്റിൽ ചെയ്ത ശേഷം ഇരുപത് ഇന്സുലേറ്ററുകളിൽ മീനിന് കീഴിലായി പണം പൂഴ്ത്തി കടത്തുവാൻ ഉള്ള പ്ലാൻ മുഴുവൻ സെറ്റായ ശേഷം ക്യാൻസയിന്മെന്റ് ചെയ്യാൻ തങ്ങളുടെ വിശ്വസ്തനായ മരുതിനെ ഏല്പിച്ചു ബാക്കി വന്ന തുകയുമായി രണ്ട് വിഡികളും കേരളത്തിലേക്ക് ചെന്നു അവിടുത്തെ ടൗണിലുള്ള ഏറ്റവും വലിയ ആരോ ഇന്റർനാഷണൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ പല മുറികൾ തങ്ങൾക്കും സഹായികൾക്കുമായി എടുത്തു… അപ്പോഴും വിഡ്ഢികൾക്കറിയില്ലായിരുന്നു അത് തങ്ങളുടെ ശത്രുക്കളുടെ അധീനതയിലുള്ള ഹോട്ടലാണെന്ന്(അത് കേട്ടതും അവരുടെ മുഖത്തെ ഞെട്ടൽ ബലമായി)…ദിവസങ്ങൾ കൊഴിഞ്ഞു പോയി വിഡ്ഢികളുടെ ആദ്യശ്രമം എതിരാളികളിൽ പ്രധാനിയെന്നു തോന്നിയവന്റെ വീട്ടിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ഒരുത്തനെ കണ്ടുപിടിച്ചു ജോലിക്കാരന്റെ വേഷത്തിൽ അവിടേക്കയച്ചു കലർത്തിയ വിഷം അവർക്ക് പ്രിയപ്പെട്ട ആരുടേയും ജീവനെടുത്തില്ല എങ്കിലും ഭക്ഷണത്തിൽ വിഷം കലർത്തിയെന്നറിഞ്ഞ എതിരാളികൾ ആദ്യം ചെയ്തത് അതറിഞ്ഞതായി ഭവിക്കാതിരിക്കുകയായിരുന്നു അവർക്ക് പ്രിയപെട്ടവരെ മുഴുവനും സേഫ് ആയ ഇടത്തിലേക്ക് മാറ്റുന്നതോടൊപ്പം ആരുമറിയാതെ വിഷം കലർന്ന ദിവസം അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ഡീറ്റൈൽ എടുത്തതിനൊപ്പം അവർ കാണുന്നവരുടെയും വിളിക്കുന്നവരുടെയും അടക്കം എല്ലാരുടെയും ഡീറ്റൈൽ എടുത്തു അതിൽ നിന്നും എതിരാളികൾക്ക് വിഡ്ഢികൾ ചക്രവ്യൂഹത്തിൽ പെടുത്തി എന്ന് സ്വയം കരുതിയ അവരുടെ കൈ എന്ന് അവർ വിശ്വസിച്ച കൗശലക്കാരനായ ആ കുറുക്കനെ കിട്ടി അവനൊരു ഒറ്റപ്പെട്ടുപോയ കുറുക്കനായിരുന്നു അവൻ കൗശല പൂർവ്വം അവർ പറഞ്ഞപോലെ വിഷം വെക്കുകയും അത് ആരും കഴിക്കാതിരിക്കാൻ അതിൽ എല്ലാരും ശ്രെദ്ധിക്കുന്ന തരത്തിൽ എലിയെ കൊണ്ടിടുകയും ചെയ്തതാണെന്നറിഞ്ഞതും എതിരാളികൾ കുറുക്കനെ അവർക്കൊപ്പം നിൽക്കാൻ ക്ഷണിച്ചു കുറുക്കൻ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു കുറുക്കനും എതിരാളികളും കൂടെ അവരുടെ പ്ലാൻ പ്രകാരം മുന്നോട്ട് പോവാൻ തീരുമാനിച്ചു വിഡ്ഢികളുടെ മുറിയിൽ മുഴുവൻ ക്ലീനിങ് സ്റ്റാഫിന്റെ വേഷത്തിൽ വന്നു വീഡിയോ പഗുകൾ സെറ്റ് ചെയ്തു വിഡ്ഢികളുടെ ഫോണുകൾ ഹാക്ക് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *