മജ്നൂ…
ആ വിളിയിൽ അലിഞ്ഞുപോയപോലെ കാതിലൂടെ എന്തോ ഒഴുകി ദേഹം മുഴുവൻ പടർന്ന പോലെ
എന്താ നൂറാ…
കാണാൻ തോന്നുന്നു…
ഇപ്പോഴോ…
മ്മ്…
എങ്ങനെ നൂറാ… അവിടെ എല്ലാരുമില്ലേ…
എനിക്കറിയില്ല മജ്നൂ എനിക്കിപ്പോ കാണണം…
ഏന്റെ നൂറാ… രാവിലെ വന്നാൽ പോരേ…
മ്മ്… (മനസില്ലാ മനസോടെ മൂളി) മജ്നൂ… ഐ മിസ്സ് യു… ഐ മിസ്സ് യു ലോട്ട്…(അവളുടെ ശബ്ദമിടറി)
അവളുടെ ഇടറിയ ശബ്ദത്താൽ നെഞ്ച് പിടഞ്ഞതിനാൽ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു അഫിയെ നോക്കെ
ചെല്ല്…
നിനക്ക് സങ്കടമുണ്ടോ…
ഉയർന്ന് ഏന്റെ നെറ്റിയിൽ ഉമ്മവെച്ചു
ഇല്ല പൊന്നേ… അവളെ സങ്കടപെടുത്തണ്ട…
മ്മ്…
എഴുന്നേറ്റു ഷർട്ട് എടുത്തിട്ടതും അഫി കുടുക്കുകൾ ഇട്ടുതന്നു അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു അവളെന്റെ ഇരു കവിളിലും ഉമ്മവെച്ചു
കുഞ്ഞൂ…
മ്മ്…
ഞാൻ വരാം കൂട്ടാൻ…
മ്മ്…
അവിടുന്നിറങ്ങി നൂറക്ക് അടുത്തേക്ക് കുതിക്കെ മനസ് തുടികൊട്ടിക്കൊണ്ടിരുന്നു വണ്ടി എടുത്ത് വീടിനരികിലേക്ക് പോവാതെ വണ്ടി അല്പം മാറി വെച്ചു നടന്നു ഇരുൾ നിറഞ്ഞ വഴിയിലൂടെ ധൃതി പിടിച്ചുള്ള നടപ്പ് ഓട്ടമായി പരിണമിച്ചു മതിൽ ചാടികടന്നു വീടിനു മുന്നിൽ എത്തി മുകളിൽ കയറാനായി വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളോ ഏണിയോ ഇല്ലെന്നറിയുന്നതിനാൽ സൺ ഷെയ്ഡിന് ചുവട്ടിൽ ചെന്ന് നിന്നു മുകളിലേക്ക് നോക്കി ചെറിയ രണ്ട് ചാട്ടത്തിന് ശേഷം ഉയർന്നു ചാടാൻ തയ്യാറായി ചാടി സൺ ഷെയ്ഡിൽ പിടിച്ചു പൊങ്ങി ഷെയ്ഡിലേക്ക് കയറി
ഭാൽക്കണിയിലേക്ക് ചെല്ലേ ഹാങ്ങിങ് ചെയറിലിരുന്നുറങ്ങുന്ന അവളെ കണ്ട് അടുത്തേക്ക് ചെന്നു പാവക്കുട്ടിയെ പോലെയുള്ള അവളെ നോക്കി ഇരിക്കെ അവൾ പതിയെ കണ്ണ് തുറന്നു ഉറക്കമുണർന്നടതിനാൽ ഇരുളിൽ കണ്ണ് പിടിക്കാതെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് ഒച്ചയെടുക്കാൻ നോക്കിയതും അവളുടെ വാ പൊത്തി