അവനു മുന്നേ ഉണ്ടായത് പിന്നെ അതികം സംസാരിക്കില്ലായിരുന്നു..
എന്ന് പറഞ്ഞു ഉമ്മ കണ്ണു തുടച്ചു..
അതിനെന്താ ഉമ്മ എല്ലാത്തിനും കൂടെ സൈനു ഒന്ന് പോരെ..
ഹ്മ്മ് . അന്നൊക്കെ അവന്റെ കളിയും ചിരിയും അതായിരുന്നു ഏക ആശ്വാസം..
ഇപ്പൊ അവനെപ്പോലെ രണ്ടെണ്ണം ഇല്ലേ പെണ്ണായിട്ടും ആണായിട്ടും.
ഹ്മ്മ് അത് ശെരിയാ അവന്റെ അതെ കുറുമ്പ് ആണ് ചെറുതിന്ന്..
കണ്ടില്ലേ അസീസ്പ്പന്റെ മേത്തുന്നു ഉറങ്ങൂല..
സൈനുവും അങ്ങിനെ തന്നെ ആയിരുന്നു.
വല്യ കുട്ടിയായിട്ടും ഇറങ്ങാഞ്ഞാൽ ഞാൻ വഴക്ക് പറഞ്ഞാ ഇറക്കാറ്.
അപ്പോയൊക്കെ എന്നെ വഴക്ക് പറഞ്ഞോണ്ടിരിക്കും..
അതുകൊണ്ടെന്താ ഉമ്മ ഇതുപോലെ ഒരു മോനെ ആർകെങ്കിലും കിട്ടുമോ.
ഈ അടുത്തൊന്നും ഇല്ല.
അല്ലേലും അവനു അവന്റെ ബാപ്പാന്റെ അതെ സ്വഭാവം ആണ്..
എല്ലാത്തിനും ഒരു ധൈര്യവും ഉറപ്പും ഉണ്ടാകും. എന്ത് കാര്യത്തിലാണേലും അവൻ തീരുമാനിക്കുന്നത് ശരിയായിരിക്കും ..
അതെന്റെ മോളെ കാര്യത്തിലും ശരിയായില്ലേ..
ചിലപ്പോ ഓർക്കും അന്നവനെ അടിക്കേണ്ടായിരുന്നു എന്ന്.
അവന്റെ ഉറച്ച തീരുമാനം അത് ശരിയായിരുന്നു എന്ന് എന്റെ മോളെ കൂടെ കൂട്ടിയ പിന്നെ എല്ലാം നല്ലത്തെ ഉണ്ടായിട്ടുള്ളൂ.
ഉമ്മ വെറുതെ ഓരോന്ന് ആലോചിചിച്ചു കൂട്ടേണ്ട അന്ന് അത് ആവിശ്യമായിരുന്നു. അവനും ഞങ്ങൾക്കും.
അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല.
അവനറിയാം ഉമ്മ അവനെ തല്ലിയത് എന്തിനാണെന്നു ഒക്കെ.
പിന്നെന്താ അവൻ അതൊക്കെ മറന്നു പോയതാ.
അവനതൊന്നും ഓർക്കാറില്ല ഞങ്ങളും..