എന്നെകൊണ്ട് കടയിൽ വല്ല ബുദ്ധിമുട്ടും ഉണ്ടായോ..
അത് കേട്ടു ഷെമിയും സലീനയും ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു..
എന്റെ മോന്റെ അല്ലേ അതൊക്കെ.
പിന്നെ ആർക്കാ ബുദ്ധിമുട്ട് ഉണ്ടാകുക.
എന്റെ മോനെ ഞാനും നിന്റെ ഉപ്പയും അങ്ങിനെ അല്ലല്ലോ
വളർത്തിയത്.
പിന്നെ എന്താ ഉമ്മ അങ്ങിനെ പറഞ്ഞെ എന്നുള്ള ചോദ്യം വന്നത് ഷെമിയുടെ വായിൽ നിന്നായിരുന്നു.
ഏയ് ഒന്നുമില്ലെടി മോളെ.
ഇവന്റെ ഓട്ടവും പാച്ചിലും കണ്ടിട്ട് പറഞ്ഞതാ..
കുറച്ചു ദിവസം വീട്ടിലിരുന്നു ഒന്ന് വിശ്രമിച്ചോട്ടെ എന്റെ കുട്ടി.
ഹോ അതാണോ.
ഹ്മ്മ് മോളെ.
ഞങ്ങക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നല്ലേ ഉള്ളൂ.
ഇവനിങ്ങനെ ഇങ്ങിനെ കിടന്നു ഓടികൊണ്ടിരുന്നാൽ അതാ.
ഉപ്പാക്ക് ആണെങ്കിൽ എന്നെക്കാളും ശ്രെദ്ധയാ ഇവന്റെ കാര്യത്തിൽ..
ഞാൻ പറഞ്ഞത് കേട്ടോ നീ.
കുറച്ചു ദിവസത്തേക്ക് എങ്ങോട്ടും പോകേണ്ട.
അപ്പൊ പുതിയ ഷോപ്പിന്റെ പണി.
അതൊക്കെ ഉപ്പ നിറുത്തിയ ആള് നോക്കിക്കോളും എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം നീ പോയാ മതി..
അപ്പൊ എന്നെ വീട്ടിൽ തന്നെ തളച്ചിടാനു ള്ള പരിപാടിയാണോ..
അങ്ങിനെ ഒന്നും അല്ലേടാ.
എനിക്കറിയാം എന്റെ മോനെ അങ്ങിനെ തളച്ചിടാനൊന്നും പറ്റില്ല എന്നൊക്കെ.
നീ കുറച്ചു ദിവസം ഈ ഓടി പാച്ചിലൊക്കെ നിറുത്തി ഇവിടെ അടങ്ങി ഇരുന്നാൽ ഒന്നും വരാൻ പോകുന്നില്ല..
നിന്റെ ശരീരത്തിന് വേണ്ടിയാ.
ഇപ്പൊ തന്നെ കണ്ടില്ലേ ആകെ എന്തോ പോലെ ആയിട്ടുണ്ട്.
അല്ലേടി ഷെമി.