ഹ്മ്മ് എന്ന് മുളിക്കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് തന്നെ പോയി.
അപ്പൊ പറ എന്താ പ്ലാൻ.
നിന്റെ ഷോപ്പിന്റെ പേരിൽ നോട്ടീസ് വരെ ഇറക്കി കണ്ടില്ലേ.
എവിടെ. നോക്കട്ടെ.
ആ നന്നായിട്ടുണ്ട്.
ഹ്മ്മ്.
അല്ല എത്രയാ ബഡ്ജറ്റ്.
എത്ര തന്നാലും സ്വീകരിക്കും.
ഫസ്റ്റ് പ്രൈസ് ആയതോണ്ട് ഇരുപത്തി അയ്യായിരം.. പിന്നെ ട്രോഫി.
ട്രോഫി നീ വാങ്ങുന്നോ അതോ ഞങ്ങൾ വാങ്ങണോ.
ഒക്കെ നിങ്ങൾ തന്നെ വാങ്ങിയാൽ മതി..
അതും കൂടെ ചേർത് തന്നാൽ മതി..
ഓക്കേ.
എന്നാ നിങ്ങളിരിക് ഞാൻ എടുത്തോണ്ട് വരാം എന്ന് പറഞ്ഞു മുകളിൽ പോയി അവർക്കുള്ള ക്യാഷ് എടുത്തോണ്ട് വന്നു.
എന്നാ ഞങ്ങൾ ഇറങ്ങട്ടെ ഇനിയും കുറെ പിരിവുണ്ട്.
അതെന്തു പോക്കാ മുനീറെ ജ്യൂസ് കുടിച്ചിട്ട് പോകാ.
വേണ്ടെടാ ഇന്ന് തന്നെ എല്ലായിടത്തിലും പോകണം അതാ..
അതൊന്നും പറ്റില്ല ഇപ്പൊ കൊണ്ട് വരാം ഒന്നിരിക് മുനീറെ..
അല്ല ഉപ്പ എവിടെ ഉപ്പാക്ക് നോട്ടീസ് കൊടുത്തില്ല.
ആ രണ്ടെണ്ണം ഇവിടെ തന്നേക്.
അപ്പോയെക്കും ഉപ്പ വന്നു.
ആ എന്നാപ്പിന്നെ നിങ്ങൾ തന്നെ കൊടുത്തോ.
അസീസക്ക ഇതാ എന്ന് നീട്ടികൊണ്ട് സൽമാൻ നോട്ടീസ് ഉപ്പയെ ഏല്പിച്ചു.
ഉപ്പ നോക്കികൊണ്ട് ആ ഞങ്ങടെ പേരാണല്ലോ.
നിങ്ങൾ തന്നെയാ സ്പോൺസർ.
ഹ്മ്മ് ..
എന്നാ കളി തുടങ്ങുന്നേ.
സൽമാൻ നോട്ടിസ് കാണിച്ചോണ്ട് ഞായറാഴ്ച..
ഹ്മ്മ് .
സൈനു തന്നില്ലേ മോനെ.
ആ അതൊക്കെ കിട്ടി.
ഇനി ഇക്കയുടെ വക വല്ലതും കൂടെ കിട്ടിയിരുന്നേൽ..