ഞാൻ ഷാഹിനയെ വിളിച്ചോണ്ട് സലീനയുടെ അടുത്തേക്ക് നീങ്ങി.
ഞാൻ രണ്ടുപേർക്കും പരിചയപ്പെടുത്തി കൊടുത്തു..
ഷാഹിനയെ പറ്റി ഓരോന്ന് ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു.
ചെറുക്കന്റെ അമ്മാവന്റെ മകൾ ആണ് കല്യാണം കഴിഞ്ഞതാ എന്നൊക്കെ പറഞ്ഞു.
കല്യാണം കഴിഞ്ഞതാ എന്ന് കേട്ടപ്പോ സലീനയുടെ മുഖത്തു കുറച്ചു തെളിച്ചം വെച്ചു..
സെബി ചായയുമായി പോകുന്നത് കണ്ടു ഞാനും മുന്നിലേക്ക് നടന്നു..
ചായ കൊടുത്തോണ്ട് തല ഉയർത്താതെ നിൽക്കുന്ന സെബിയോട്.
സെബി നീ ചെക്കനെ കണ്ടോ.
ഒന്നു നോക്ക് സെബി അല്ലേൽ പിന്നെ ചെക്കൻ മാറി എന്ന് പറഞ്ഞു പിന്നീട് പ്രശ്നം ആകും കേട്ടോ.
അത് കേട്ടു എല്ലാവരും ചിരിച്ചോണ്ട് നിന്നു.
സെബി നാണിച്ചപോലെ തോന്നി..
അവൾ പിറകിലോട്ട് വന്നതും സലീന അവളുടെ കാതിൽ എന്തോ പറഞ്ഞു.
സെബി അതിശയത്തോടെ കതകിനു അരികിൽ നിന്നോണ്ട് ഒന്നുടെ നോക്കി.
അപ്പോഴാണ് അവൾക്ക് ആളെ പിടികിട്ടിയത്..
അവളുടെ മുഖത് ഒരു പുഞ്ചിരി വന്നു..
ചെറുക്കന്ന് എന്തേലും പറയാനുണ്ടോ.
അത് കേട്ടു ചെറുക്കൻ കുറച്ചൊന്നു നാണിച്ചു കൊണ്ട് എഴുനേറ്റു വന്നു.
ഞാൻ രണ്ടുപേരുടെയും അടുത്തേക്ക് വന്നൊണ്ട്.
എന്നും സംസാരിക്കുന്നതു കൊണ്ട് പിന്നെ ഇപ്പൊ ഒന്നും പറയാനുണ്ടാകില്ല അല്ലേ സെബി.
അത് കേട്ടു സലീന എന്നെ വിളിച്ചു..
അതെ ആ പെണ്ണിനെ കണ്ടതിനു ശേഷം ഇച്ചിരി കൂടുന്നുണ്ട് മോനെ പോകട്ടെ ഇവര് പോകട്ടെ..
എന്താ താത്ത.