ഹ്മ്മ് എന്ന് മുളിക്കൊണ്ട് അവൾ താഴേക്കു പോയി.
ഞാനും എഴുനേറ്റു മുഖമെല്ലാം കഴുകി തയെക്ക് നീങ്ങി..
അപ്പോയെക്കും സലീന രണ്ടു കപ്പ് ചായയുമായി എന്നെ വിളിച്ചു.
രണ്ടുപേരും ആസ്വാധിച്ചിരുന്നു കൊണ്ട് ചായ കുടിക്കാൻ തുടങ്ങി..
മക്കൾ രണ്ടുപേരും ഓരോന്ന് പറഞ്ഞു വന്നതിനാൽ അവരുടെ കളിയിൽ കൂടി..
സൈനു നമുക്ക് പുറത്ത് പോയാലോ.
എങ്ങോട്ട് എങ്ങോട്ടെങ്കിലും കുറെ നാളായി ബീച് ഒക്കെ കണ്ടിട്ട്. ഇന്ന് പോയാല്ലോ.
അത് കേട്ടു മക്കളും വല്യ ഉത്സാഹത്തിൽ ആയി..
ഹ്മ്മ് ഉമ്മയും ഉപ്പയും വരുന്നുണ്ടോ എന്ന് ചോദിക്ക്.
അപ്പോയെക്കും മക്കൾ രണ്ടുപേരും കൂടെ ഉപ്പയോടും ഉമ്മയോടും കാര്യം പറഞ്ഞു അവരെ വിളിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
എല്ലാവരും റെഡിയായി ഷെമിയും പിള്ളേരും ഞങ്ങൾ എല്ലാവരും കൂടെ ബീച്ച്ലേക്ക് പുറപ്പെട്ടു..
വഴിയിൽ നിന്നും സെബിയേയും വിളിച്ചു കയറ്റി..
അങ്ങിനെ എല്ലാവരും കൂടെ ബീച്ചിലെ കാറ്റും അസ്തമായവും എല്ലാം ആസ്വദിച്ചു.
എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം ആയിരുന്നു..
സലീന എന്നെ തൊട്ടുരുമ്മി കൊണ്ട് തന്നെ ബീച്ചിലെ കാറ്റും ആസ്വദിച്ചു കൊണ്ടിരുന്നു.
ഞാനും സലീനയും കുറച്ചു ദൂരെ മാറിയിരുന്നു ഓരോന്നും പറഞ്ഞും കണ്ടും ആസ്വദിച്ചു കൊണ്ടിരുന്നു..
എന്റെ മടിയിൽ തലവെച്ചു ബീച്ചിലെ മണലിൽ കിടന്നോണ്ട് അവൾ ഓരോരോ തമാശകൾ പറഞ്ഞോണ്ടിരുന്നു.