കണ്ണാ മോൻ പോകല്ലേ ഇവിടെ തന്നെ കാണണം കേട്ടോ., “…. ഭദ്ര പറഞ്ഞു. കണ്ണൻ യന്ത്രികമായി തലകുലുക്കി… കണ്ണൻ കാവും പരിസരവും ചുറ്റിനടന്നു കണ്ടു…. അമ്പലകുളത്തിൽ പെണ്ണുങ്ങൾ മുങ്ങികുളിച്ച് ഈറനോട് കൂടി നനഞ്ഞു ഒട്ടി പോകുന്നത് കണ്ട് കണ്ണൻ നിന്നു….
പിന്നെ നടന്നു കാവിൽ ഭദ്രകാളിയുടെ വലിയ വർണ്ണ കളം കണ്ട് അതിലേക്ക് നോക്കിനിന്നു.. എന്തോ അങ്ങോട്ട് ആകർഷിക്കുമ്പോലെ കണ്ണൻ കളത്തിലേക്ക് കൂടുതൽ അടുത്തു. തലകറങ്ങുന്നപോലെ തോന്നി.. കൈ കാലുകൾ തരിച്ചു കയറുന്നു. നെഞ്ചിൽ പഞ്ചാരിമേളം കൊട്ടുമ്പോലെ….
ഒരു വിധം കണ്ണൻ അവിടെ നിന്നും മാറി… അല്പം കഴിഞ്ഞു ഭദ്രചിറ്റ വന്നു കളത്തിന് മുന്നിൽ തൊഴുതു അവിടെ ഇട്ടിരുന്ന പീഡത്തിൽ ഇരുന്നു. പുള്ളുവൻമാർ ഉറക്കെ പാടി വീണാകുടങ്ങൾ ഈണത്തിൽ മൂളി… കുറച്ചു കഴിഞ്ഞു ചിറ്റ വിറക്കുന്നതുപോലെ തോന്നി.. പിന്നീട് ചിറ്റ കളത്തിലേക്ക് വീണുരുണ്ടു കുറച്ചു പേര് ചേർന്ന് ചിറ്റയുടെ തലയിലൂടെ പനിനീർ ഒഴിച്ച് കുളിപ്പിച്ചു…
കണ്ണന് തല കറങ്ങുന്ന പോലെ തോന്നി. കണ്ണൻ പതുക്കെ തറവാട്ടിലേക്ക് നടന്നു.. അല്പദൂരം നടന്നപ്പോൾ ” കണ്ണാ “… എന്നൊരു വിളികേട്ട് പേടിച്ചു തിരിഞ്ഞുനോക്കി അമ്മയാണ്., കണ്ണൻ വീണ്ടും നടന്നു അമ്മ കിതച്ചുകൊണ്ട് വന്നു കൈയിൽ പിടിച്ചു നിർത്തി..” നീ എന്താ പറയാതെ പോന്നത് , ഇവിടെ ഇങ്ങനെ അസമയത് ഇറങ്ങി നടക്കാൻ ഒന്നും പാടില്ല “…. “ഞാൻ എങ്ങോട്ട്പോയാൽ അമ്മക്കെന്താ., എവിടെയെങ്കിലും പൊക്കോളാൻ അല്ലെ ഇന്നലെ പറഞ്ഞത്. പിന്നെ എന്തിനാ എന്റെ പുറകെ വന്നത്…..” ” അത് നീ അങ്ങനെയൊക്കെ ചെയ്തിട്ടല്ലേ?