കണ്ണൻ വിറച്ചു വിറച്ചു പറഞ്ഞു. ” അമ്മ “…
ഭാമ : ആ… ഓർമ്മ ഉണ്ടാവണം…. പൊയ്ക്കോ എന്റെ കണ്മുന്നീന്ന് എവിടെയേലും അസത്ത്….. ഭാമ വാതിൽ ശക്തിയായി വലിച്ചടച്ചു…… കണ്ണന് ഈ നിമിഷം അങ്ങ് മരിച്ചുപോയാൽ മതിയായിരുന്നു എന്ന് തോന്നി. കരഞ്ഞുകലങ്ങിയ അമ്മയുടെ മുഖവും ഉള്ളൂലച്ച വാക്കുകളും കണ്ണിലും ചെവിയിലും കിടന്നു കറങ്ങുന്നു…..
കണ്ണൻ വല്ലാതെ വിയർത്തു… കൈകാലുകൾ കോച്ചിവലിക്കുംപോലെ…. കണ്ണ് മുകളിലേക്ക് മറിഞ്ഞു പോകുന്നു…….. വാതിലിന്റെ മുകളിലേക്കാണ് വീണത് അവിടെ നിന്നും ഊർന്ന് താഴേക്കു വീണു…. വായിൽ നിന്നും നുരയും പതയും വന്നു….
“അപസ്മാരം “…… …., …… വാതിലിൽ കണ്ണൻ ഇടിക്കുകയോ ചവിട്ടുകയോ ചെയ്യുന്നതാണെന്ന് കരുതി ഭാമ വാതിൽ തുറന്നില്ല…ഭാമ കട്ടിലിൽ കിടന്നു കുറെ നേരം കരഞ്ഞു…
പിന്നെ കുറച്ചു കഴിഞ്ഞു വെള്ളം കുടിക്കാൻ വാതിൽ തുറന്ന ഭാമ കാണുന്നത് കണ്ണുകൾ മിഴിച്ച് മുഖമെല്ലാം വലിഞ്ഞു കോടി നുരയും പതയും വന്നു കിടക്കുന്ന മകനെയാണ്… ഭാമയുടെ ശ്വാസം വിലങ്ങിപ്പോയി ഉള്ളിൽ നിന്നും വന്ന കരച്ചിൽ പുറത്തേക്ക് വന്നില്ല… ….. കണ്ണാ….. മോനെ…… കണ്ണാ…..
ഭാമ കുലിക്കി വിളിച്ചിട്ടും കണ്ണൻ വിളി കേട്ടില്ല ഞെരക്കവും മൂളലും മാത്രം….. ഭാമ അലമുറയിട്ട് ഫോൺ എടുത്തു രാജേഷിനെ വിളിച്ചു……. രാത്രി. 10 മണി. ഹോസ്പിറ്റൽ ക്യാഷ്വാലിറ്റി… കണ്ണൻ കണ്ണ് തുറന്നു…
ഡ്രിപ്പ് ഇട്ടിട്ടുണ്ട്… തൊട്ടടുത്ത് അമ്മ ഇരിക്കുന്നു.. ഞാൻ കണ്ണ് തുറന്നത് കണ്ടു അമ്മ എഴുന്നേറ്റു എന്നോട് ചേർന്ന്ചാഞ്ഞ് നിന്ന് നെറ്റിയിൽ തലോടി മുടിയിലൂടെ വിരലോടിച്ചു… അമ്മയുടെ മുഖത്ത് നേരത്തെ കണ്ട ദേഷ്യമില്ല. അമ്മ : കണ്ണാ…. ഞാൻ ഒന്നും മിണ്ടിയില്ല അമ്മ എന്തൊക്കയോ ചോദിച്ചു…