ഞാൻ കണ്ണടച്ച് കിടന്നു.. ഡോക്ടർ വന്നു.. സ്റ്റെത് വെച്ച് ഹാർട്ബീറ്റ് നോക്കി.. അമ്മയോട് എന്താ എപ്പോഴാ എന്നൊക്ക ചോദിച്ചു അമ്മയുടെ മറുപടി കേൾക്കാൻ ഞാൻ കാത് കൂർപ്പിച്ചു കിടന്നു അമ്മ ഒന്നും മിണ്ടാതെ നിന്നു. അച്ഛനെയും അമ്മയെയും മാറ്റി നിർത്തി ഡോക്ടർ സംസാരിച്ചു.
ഡോക്ടർ : ഒന്നുകിൽ എന്തോ കണ്ടു പേടിച്ചു പോയിരിക്കാം, അല്ലെങ്കിൽ താങ്ങാൻ പറ്റാത്ത വിധത്തിലുള്ള മാനസിക സമ്മർദ്ദം., പിന്നെ ചിലർക്ക് പാരമ്പര്യം ആണ്.. He is all right now. Take care him. Be care full..പിന്നെ ഡ്രിപ്പ് കഴിയുമ്പോൾ പോകാം…… ……. …..
അച്ഛൻ : മോനെന്താടി ശെരിക്കും പറ്റിയത്. അവനിപ്പോൾ എന്ത് കണ്ടു പേടിക്കാനാ…. അമ്മ : എനിക്കറിയില്ല ചേട്ടാ…..
അച്ഛൻ : എന്തായാലും നീ അവനെയും കൊണ്ട് ഒന്ന് തറവാട്ടിൽ പോയിട്ടുവാ. ഞാൻ അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത് കുറച്ച് ദിവസം അവിടെ പോയി നിൽക്കാൻ. കുടുംബക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങുവാണ് ഒന്ന് പോയി തൊഴുതിട്ട് വാ…
ഭാമ : ഞാൻ പോയാൽ ചേട്ടന്റെ കാര്യം ആരുനോക്കും, ഒറ്റക്ക് നിക്കാൻ ഞാൻ സമ്മതിക്കില്ല….
അച്ഛൻ :ഞാനും വരുന്നുണ്ട് രണ്ട് ദിവസം കഴിഞ്ഞ്.. എനിക്ക് കുഴപ്പമില്ല രണ്ടു ദിവസം ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളാം….. …….. ………. തറവാട്… ഞങൾ ചെന്നപ്പോൾ അവിടെ ഒരു ഉത്സവം നടക്കുന്ന പ്രതീതി ആയിരുന്നു… ഞാൻ അച്ഛന്റെ തറവാട്ടിൽ വരുന്നത് വർഷങ്ങൾക്കുശേഷമാണ്.
ആരൊക്കയോ വരുന്നു കെട്ടിപിടിച്ചു വിശേഷങ്ങൾ തിരക്കുന്നു, ഞാൻ ആരോടും ഒന്നും മിണ്ടാതെ നിന്നു…