ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

” ചേച്ചിക്ക് പ്രായമായില്ലെ അഭിക്കുട്ടാ ”

എൻ്റെ മുഖത്ത് നോക്കാതെ തന്നെ ചക്ക ഒരുക്കുന്ന മാത്രയിൽ ചേച്ചി എന്നോട് പറഞ്ഞു !

” അപ്പോ എൻ്റെയും ഇത് പോലെ നരക്കുമോ ? ദേ അമ്മയുടെ മുടിപോലെ ”

” മുപ്പത് കഴിഞ്ഞ് തുടങ്ങിയാൽ അഭിയുടേയും മുടി നരക്കും ”

ഞാൻ മുഖം ഒന്ന് ചുളിച്ച് കാണിച്ചു .

” പക്ഷേ ചേച്ചിയെ കാണാൻ നല്ല ഭംഗിയാ ! ഇല്ലേ അമ്മേ ? ”

” ആ അത് പിന്നെ എൻ്റെയല്ലേ മോള് ”

ഒന്ന് ചിരിച്ച് കൊണ്ട് അമ്മ ചേച്ചിയെ നോക്കി പറഞ്ഞു ‘!

” ദേ ദേ മതി മതി ! രണ്ടാളും കൂടി ഒത്തിരി എന്നെ പൊക്കി വിടണ്ട ”

” സത്യാ ചേച്ചി ! നല്ല രസമാ ചേച്ചിയെ കാണാൻ . ആ വലിയ കണ്ണുകളും നീളമുള്ള മുടിയും പൊക്കവും ചിരിയും എല്ലാം നല്ല രസാണ് ”

” രസമല്ല സാമ്പാറ് ? നിനക്ക് ലീവാന്ന് വെച്ച് ഇന്ന് പഠിക്കാനൊന്നും ഇല്ലേടാ ? ”

ചേച്ചി ചെറുതായി എന്നെ ഒന്ന് ചാടിച്ചു !

” പഠിച്ച് കഴിഞ്ഞതാ ! ഇനി രാത്രി പഠിക്കാം ചേച്ചി ”

” എന്നെ പൊക്കി അടിച്ച് ഇരിക്കാതെ പഠിക്കാൻ നോക്കിക്കൊ മര്യാദക്ക് ! ”

” അവൻ കുറച്ച് നേരം അവടെങ്ങാൻ ഇരുന്നോട്ടെ മോളെ ”

” മ് ഇരിക്കണതൊക്കെ കൊള്ളാം . പഠിക്കാൻ എങ്ങാൻ മോശമായാലാണ് എൻ്റെ തനി കൊണം നീ അറിയാൻ പോണത് ”

” ഞാൻ നന്നായി പഠിക്കാറുണ്ടല്ലോ ! ചേച്ചിക്ക് അറിയാൻ മേലെ ? ”

” ആ എന്നാൽ നിനക്ക് കൊള്ളാം ”

ചേച്ചിയും അമ്മയും ചക്ക വെട്ടുന്നതിൽ മുഴുകി .

ഞാൻ ഒന്ന് രണ്ട് പച്ച ചക്കച്ചുള എടുത്ത് അയവിറക്കിക്കൊണ്ട് അവരെ തന്നെ നോക്കി ഇരിപ്പായി .

ചേച്ചി അന്നേരം അലക്കാനായി തുണി എടുത്ത് വെച്ച നേരമായിരുന്നു അമ്മ ചക്കയുമായി വന്നത് .

Leave a Reply

Your email address will not be published. Required fields are marked *