ഒരു ഫോൺ യൂസ് ചെയ്യാനോ ബൈക്ക് ഓടിക്കാനോ എനിക്ക് അറിയാൻ പാടില്ലാത്ത അവസ്ഥ .
കാരണം അതിനൊന്നും എനിക്ക് സാഹചര്യമോ സ്വാതന്ത്രമോ കിട്ടിയിരുന്നില്ല .
എൻ്റെ ഫ്രീഡം എൻ്റെ സ്വന്തം ചേച്ചി അപർണയുടെ കാൽകീഴിലായിരുന്നു .
മഹത്തായ വേറൊരു വിശേഷം കൂടി പറയാനുണ്ട് .
വൈകിട്ട് ആറ് മണിക്ക് മേല് കഴുകി നാമം ജപിക്കാൻ ഇരിക്കണം.
നാമം ജപിക്കുക എന്ന് പറഞ്ഞാൽ ചില്ലറ സീനല്ല .
ചേച്ചി എപ്പോൾ നിർത്താൻ പറയുന്നോ അപ്പോഴെ നിർത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ .
ആറ് മണിക്ക് രാമ രാമ തുടങ്ങിയാൽ ഏഴേകാൽ എന്നാണ് സമയം .
അതും ഏഴേകാൽ ആയാൽ ചേച്ചിയോട് ചോദിക്കണം നിർത്താമോ എന്ന് .
” ആ നിർത്തി പഠിക്കാൻ തുടങ്ങിക്കോ ”
കനപ്പിച്ചുള്ള മറുപടിയും നോട്ടവുമായിരിക്കും ചേച്ചിയുടെ മറുപടി.
ഞാൻ നിശബ്ദമായി ഭയഭക്തിയോടെ ചേച്ചിയെ ഒന്ന് നോക്കിയ ശേഷം പുസ്തകം എടുത്ത് ചേച്ചി കേൾക്കാൻ പാകത്തിന് വായന ആരംഭിക്കും .
+ 2 വരെയൊക്കെ അന്നന്ന് ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ വെച്ച് ചേച്ചിയുടെ ഒരു റിവിഷൻ ട്യൂഷനുണ്ട് .
ഹോ അതാണ് സഹിക്കാൻ പാടില്ലാത്തത് .
ചമ്രം പടിഞ്ഞ് ഇരിക്കുന്ന എൻ്റെ തുടയിലെ തോല് മൊത്തം ചേച്ചിയുടെ ചൂരലിൽ പറ്റിയിരിക്കും .
പഠിക്കാൻ ഒരു സമയം ചേച്ചി നിശ്ചയിക്കും .
എന്നിട്ട് ചേച്ചി അടുക്കള പണിയിലും അത്താഴത്തിനുള്ള കറി വെക്കലിലും മുഴുകിയ ശേഷം പണിയെല്ലാം കഴിഞ്ഞ് ചൂരലും പിടിച്ച് ഒരു വരവുണ്ട് .
അത് കാണുമ്പോൾ തന്നെ എൻ്റെ ഗ്യാസ് മൂന്നാലെണ്ണം പോയിക്കാണും .
പിന്നെ വല്യ ടീച്ചറ് കളിയാണ് ചേച്ചിയുടെ ഹോബി .