ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

ഓരോന്ന് ചോദിച്ച് റെഡ് സെല്ലോ ടേപ്പ് ചുറ്റിയ മുഴുത്ത ചൂരലിന് തുടക്കിട്ട് അടി തുടങ്ങും .

” കൊച്ചിനെ ഇങ്ങനെ തല്ലാതെടി ”

എൻ്റെ കരച്ചിൽ കണ്ട് സഹിക്കാതെ അമ്മ ചേച്ചിയോട് പറയും .

” അമ്മ അമ്മയുടെ കാര്യം നോക്ക് അമ്മേ … അത്താഴം കഴിച്ചെങ്കിൽ പോയി കിടക്കാൻ നോക്ക് ”

” ആ ഇനി എന്നെ തിന്നാൻ വരണ്ട . നീ അതിനെ കൊല്ലോ തല്ലോ എന്താന്ന് വെച്ചാൽ ചെയ്യ് ”

” ചിലപ്പോൾ ഞാൻ കൊന്നന്ന് വരും . ഇവനെ തല്ലാനും കൊല്ലാനുമുള്ള അവകാശം എനിക്കുണ്ട് . മനുഷ്യൻ രാപകല് കണ്ട തോർത്ത് കമ്പനിയിൽ കിടന്ന് ശ്വാസം മുട്ടിയിട്ടാ ഇവനെ ഇത്ര വരെ എത്തിച്ചത് . ഇനി ഇവനെ എന്താക്കണമെന്ന് അമ്മ എനിക്ക് പറഞ്ഞ് തരണ്ട ”

” ആ എന്തേലും കാണിക്ക് . ഞാൻ ഒന്നും പറഞ്ഞില്ല . ”

” ആ ഒന്നും പറയാനും നിക്കണ്ട ”

“നിങ്ങൾ എപ്പഴാ ഇനി അത്താഴം കഴിക്കുന്നത് ? ”

” അതൊക്കെ കഴിച്ചോളാം . അമ്മ പോയി കിടക്കാൻ നോക്ക് . രാത്രിത്തെ കാല് നൊമ്പരത്തിൻ്റെ ഗുളിക ആ മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് ”

ഞാൻ ചേച്ചിയുടെ മുന്നിൽ ഇതൊക്കെ കേട്ട് അടുത്ത അടി കിട്ടുന്നതും കാത്ത് വിറച്ച് വിറച്ച് ഇരിക്കും .

നാരായണാ ….

ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് അമ്മ അമ്മയുടെ റൂമിൽ കയറി വാതിലടക്കും .

പിന്നെ രാത്രി ഒൻപതേ മുക്കാലിലേക്ക് സൂചി എത്തിയാലെ എനിക്ക് ചേച്ചിയിൽ നിന്ന് ഒരു മോചനം ഉണ്ടായിരുന്നുള്ളൂ .

” ആ മതി പഠിച്ചത് . നീയൊക്കെ വെളുക്കും വരെ ഇരുന്നാലും ഉറക്കം കളയാന്ന് മാത്രം മിച്ചം . നിന്നെയൊക്കെ പഠിക്കാൻ വിടാതെ ജോലിക്ക് വിടണം . എന്നാലെ മോൻ ബുദ്ധിമുട്ടെന്താന്ന് അറിയൂ . എന്നെ പറഞ്ഞാൽ മതിയല്ലോ “

Leave a Reply

Your email address will not be published. Required fields are marked *