ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

ചേച്ചിയുടെ സ്ഥിരം ക്രിഞ്ചൻ ഡയലോഗ് കേട്ട് ഞാൻ കണ്ണ് ചിമ്മാതെ ആ മുഖത്തേക്ക് നോക്കി ഭയന്ന് ഇരിക്കും .

” മിഴിച്ചിരുന്ന് ഉറക്കം തൂങ്ങാതെ പോയി കൈ കഴുകി വാ ചെറുക്കാ ”

ഞാൻ മെല്ലെ ബാഗെല്ലാം കറക്ട് ചെയ്ത് മേശക്ക് മുകളിൽ വെച്ച ശേഷം കൈ കഴുകി അടുക്കളയിലെ ബഞ്ചിൽ ചെന്ന് ഉണ്ണാനിരിക്കും .

ചേച്ചി ചോറും കറിയുമായി വന്ന് എനിക്ക് വിളമ്പി തന്ന ശേഷം എൻ്റെ അടുത്ത് ബെഞ്ചിൽ ഉണ്ണാനിരിക്കും .

സത്യം പറഞ്ഞാൽ തീൻ മേശയിൽ ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ പോലും ചേച്ചി അടുത്തിരിക്കുന്ന കാരണം എനിക്ക് ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ വരെ സാധിക്കാറില്ല .

നമുക്ക് ഒരാളെ പേടിയുണ്ടെങ്കിൽ അയാളുടെ സാനിധ്യം പോലും നമ്മളിൽ അരോചകം ഉണ്ടാക്കും .

പ്ലേറ്റിൽ ചോറോ കറിയോ ബാക്കി വെക്കാൻ പാടില്ല .

ഭക്ഷണം ചവച്ചരച്ച് സാവധാനം കഴിക്കണം .

ഒരു വറ്റ് പോലും താഴെ കളയാൻ പാടില്ല .

ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ ചേച്ചിയുടെ നീട്ടി വളർത്തിയ നഖം കൊണ്ട് എൻ്റെ കക്ഷത്തിനടിയിലെ തോല് കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പോലും ചേച്ചി പിച്ചി എടുക്കും .

അത് കൊണ്ട് എത്ര ടേസ്റ്റ് ഉള്ള കറിയാണെങ്കിൽ കൂടി സാവധാനം ശ്രദ്ധിച്ച് പേടിയോടെയാണ് ഞാൻ കഴിക്കാറ് .

ചോറുണ്ട് കഴിഞ്ഞ് കുറച്ചൂടി ചോറിടട്ടേടാ എന്ന് കനപ്പിച്ച് ചേച്ചിയുടെ ഒരു ചോദ്യമുണ്ട് .

വീണ്ടും ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും വേണ്ട എന്ന് ഒന്ന് മൂളിക്കൊണ്ട് എഴുന്നേറ്റ് പോകാറാണ് എൻ്റെ പതിവ് .

പ്ലേറ്റ് കഴുകി വെക്കാൻ മാത്രം എന്തോ എന്നെക്കൊണ്ട് സമ്മതിക്കില്ല .

Leave a Reply

Your email address will not be published. Required fields are marked *