ഞാൻ : ശോ… അപ്പോൾ നീ എഞ്ചിനീയറിംഗ് പഠിക്കുന്നെയോ…
വർഷ : എന്റെ അച്ഛന് ഇലക്ട്രോണിക്സ്ന്റെ എംബന്ഡഡ് സിസ്റ്റം ഡിസൈൻ ചെയ്യുന്ന ഒരു കമ്പനി ആണ്.. അതാണ് എന്നെ ഇതിൽ ചേർത്തത്.. പിന്നെ ചേച്ചി എഞ്ചിനീയറിംഗ് ആണേലും.. സിവിൽ ആയിപോയി.. അതോണ്ട് അച്ഛന് ചേച്ചിയെ ഒട്ടും കാര്യമല്ല..
ഞാൻ : ഹോ എന്തൊക്കെയാലെ…
വർഷ : 🥺🥺 മ്മ്….
ഞങ്ങൾ എന്റെ വീട്ടിൽ എത്തി… ഒരു വിശാലമായ മുറ്റവും, നല്ല പൂന്തോട്ടം ഒക്കെ ഉള്ള എന്റെ രണ്ടുനില വീട്…. ഞാൻ നോക്കുമ്പോൾ, ഒരുപാട് വണ്ടികൾ അവിടെ നിർത്തി ഇട്ടിട്ടുണ്ട്….. റിലേറ്റീവ്സിന്റെ വണ്ടി, എന്റെ മാമന്റെ ബെൻസ്, ചേട്ടന്റെ ഫ്രണ്ട്‌സ് എല്ലാവരും വന്നിട്ടുണ്ട്.. എന്റെ വീട്ടിൽ ആകെ മുഴുവൻ ഒരു ബഹളം..
വർഷ : എടി നിന്റെ ജോയിന്റ് ഫാമിലി ആണോ…? അടിപൊളി…😛
ഞാൻ : അല്ലടി…!
വർഷ : പിന്നെ എന്താ ഇത്രേം സംഭവം… എന്തോരം പേര വന്നേക്കുന്നെ… മൊത്തം 5 കാർ ഉണ്ടല്ലോ… നമ്മുടെ കൂടി ചേർത്ത് 6 കാർ 🤣🤣..
ഞാൻ : ആവോ.. വാ പോയി നോക്കാം…
ഞങ്ങൾ വീടിന്റെ അകത്തു കേറിയപ്പോൾ… അവിടെ കണ്ട് ഞാനും വർഷയും ഒരുപോലെ ഞെട്ടി…!!!!
വർഷ : ചേച്ചി….!!!!!!
അവിടെ അപ്പോൾ ഒരു പിൻ ഡ്രോപ്പ് സൈലെൻസ്…..
വർഷയുടെ ചേച്ചിയും എന്റെ ചേട്ടനും കൂടി രജിസ്റ്റർ മാര്യേജ് ചെയ്തു…! മൊത്തം വീട്ടുകാരും ഞെട്ടി ഇരിക്കുകയാണ്…!!
എന്റെ അച്ഛൻ വർഷയുടെ നേരെ നോക്കി…എന്നിട്ട് ചോദിച്ചു..
അച്ഛൻ : മോൾ ആരാ.. ഈ നിക്കുന്നത് മോളുടെ ചേച്ചിയാണോ..?