വർഷ : അതെ ഇതെന്റെ ചേച്ചിയാ… എന്താ അങ്കിൾ പറ്റിയത്…?
എന്റെ അമ്മ വർഷയുടെ അടുത്ത് ഇരുന്നു… പറഞ്ഞു..
അമ്മ : മോളെ ഒന്നും തോന്നരുത്.. എന്റെ മോൻ മോളുടെ ചേച്ചിയുടെ കഴുത്തിൽ ഇന്ന് താലി കെട്ടി…..
ഇതെല്ലാം കേട്ട് ഞാനും വർഷയും ഷോക്ക് അടിച്ച പോലെ ആയി… ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല….!
അപ്പോൾ വർഷയുടെ ചേച്ചി കരഞ്ഞു കൊണ്ട് വർഷയെ വന്നു കെട്ടിപിടിച്ചു..
വർഷ : ചേച്ചി.. എന്താ ഇതു.. എന്താ എന്നോട് ഒന്നും പറയാഞ്ഞേ.. വീട്ടിൽ ലേറ്റ് ആവും എന്നു പറഞ്ഞത് ഇതാണോ കാരണം…! എന്നെ വിശ്വാസമില്ലേ ചേച്ചിക്ക്.. ഞാൻ ഒന്നിനും കൊള്ളില്ലാത്ത അനിയത്തി ആണോ മായേച്ചി 😭😭…
വർഷ കരഞ്ഞു…
മായ (വർഷയുടെ ചേച്ചി): എനിക്ക് പറ്റി പോയെടാ…. എനിക്ക് പേടിയായിരുന്നു… എന്റെ മനസ്സിൽ ഇവൻ മാത്രേ ഉണ്ടായുള്ളൂ…. നമ്മുടെ അച്ഛൻ ഇനി എന്നെ വേറെ ആളെ കൊണ്ട് കല്യാണം കഴിപ്പിക്കും മുമ്പ് എനിക്ക് എന്റെ മനസ്സിൽ ഉള്ള പുരുഷന്റെ കൂടെ ജീവിക്കാൻ നീ എന്നെ അനുവദിക്കണം 😭😭😭… നിന്നെ വിഷമിപ്പിക്കാൻ ചേച്ചി ഒന്നും ചെയ്യില്ല 😭…. ചേച്ചി ഒരിക്കലും നിന്റെ മുമ്പിൽ വരില്ല…! 4 വർഷം ഞാൻ ഇവനെ സ്നേഹിച്ചു…. എന്റെ മനസ്സിൽ വേറെ ഒരു പുരുഷന് സ്ഥാനമില്ല… എന്നോട് ക്ഷെമിക്കണം 😭😭😭
ഞാൻ മൊത്തം ഷോക്ക് ആയി…. ചേട്ടന് പ്രേമിക്കാൻ കണ്ട നേരം…!!! പട്ടി… അതും എന്റെ ഫ്രണ്ടിന്റെ ചേച്ചിയെ തന്നെ…!!! എന്തു കഷ്ടം ആണ്….
അപ്പോൾ എന്റെ ചേട്ടൻ വർഷയുടെ അടുത്ത് വന്നു…