ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Posted by

അമ്മ : എന്നാലും….

 

അപ്പോൾ അമ്മാവന്മാർ മുമ്പോട്ട് വന്നു…

ഗിരീഷ് അമ്മാവൻ : ഏട്ടാ, ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല.. പെണ്ണ് ഒരു എഞ്ചിനീയർ ആണ്.. നമ്മുടെ ഫാമിലിയിൽ അത് പരാമ്പര്യം ആയി നിലകൊള്ളുന്ന ഒന്നാണ് എല്ലാവരും എഞ്ചിനീയർമാരും ഡോക്ടർമാരും ആണ്…

 

വേണു അമ്മാവൻ : എനിക്കും അത് തന്നെയാ പറയാൻ ഉള്ളത്… നമ്മുടെ ഫാമിലിയിൽ അതുപോലെ ഉള്ള ഒരു മോളെയാണ് ആവശ്യം… ഇവനെ എന്തുകൊണ്ടും ഇവൾക്ക് പൊരുത്തം ആണ്….

 

അമ്മ : എന്നാലും ജാതകം നോക്കാതെ എങ്ങനെ കല്യാണം നടത്തും…

 

വേണു അമ്മാവൻ : പെങ്ങൾക്ക് വേറെ പണി ഇല്ലേ..?? എന്താ ഈ കുട്ടിക്ക് പൊരുത്തകേട്..?? ഇവൾക്ക് നല്ല പഠിപ്പില്ലേ… കാണാൻ നല്ല കുട്ടിയല്ലേ….? സ്വന്തം ജോലി ഇല്ലേ… എന്തിന്.. അവനെ സ്നേഹിക്കാൻ ഒരു മനസ്സില്ലേ…?

 

മനോഹരൻ അമ്മാവൻ : ഏട്ടാ, ഇവൾക്ക് നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ ഈ കുട്ടിയെ ഏല്പിക്കാൻ ആണ് നമ്മുടെ പ്ലാൻ.. അവിടെത്തെ കാര്യങ്ങൾ അറിയാമല്ലോ..? എന്നെ കൊണ്ട് ഇപ്പൊ ഒറ്റക്ക് ഓടിക്കാൻ ഉണ്ട്… പിള്ളേർക്ക്‌ ഒറ്റക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്…. ഇവളും കൂടി അതിൽ ഉണ്ടായാൽ നമ്മുടെ ഗ്രൂപ്പ്‌ നന്നായി വരും..

 

അച്ഛൻ : എടൊ…! ഇതൊക്കെ എല്ലാം ഓക്കേ.. എന്നാൽ ഇവളുടെ വീട്ടിൽ ഇനി എന്തു പറയും.. നമ്മുടെ ചെറുക്കൻ വിളിച്ചു ഇറക്കികൊണ്ട് വന്നു കല്യാണം കഴിച്ചില്ലേ ഇവളെ..?

 

ഗിരീഷ് അമ്മാവൻ : നമ്മുക്ക് എല്ലാർക്കും കൂടി നാളെ കാലത്തെ പോവ്വാ അങ്ങോട്ട്… ഏട്ടൻ പറഞ്ഞത് നേര ഇവളുടെ വീട്ടുകാർ ആണ് ഇതിൽ തീരുമാനം എടുക്കേണ്ടത്… അവർ നമ്മളോട് ഒന്നു മൂളിയാൽ മതി, ഇവളെ 5 പൈസ ചെലവില്ലാതെ കല്യാണം നമ്മൾ നടത്തി അങ്ങ് കൊടുക്കും…!!!

Leave a Reply

Your email address will not be published. Required fields are marked *