അവൾ ചിരിച്ചു.
“അവനത് ഇഷ്ടപ്പെടുമോ..?”
“ശ്ഹ്..എന്ത്‍ന്നാ ഏട്ടാ.. അതൊക്കെ നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ് ന്റെ കാര്യങ്ങളല്ലേ..”
അവൾ മുഖം കെറുവിച്ചു.
“ചുമ്മാ പറഞ്ഞതാടി..”
“അങ്ങനൊന്നും പറയേണ്ട. ചില കാര്യങ്ങളൊക്കെ ആസ്വദിക്കാം എന്നല്ലാതെ ഇങ്ങനൊന്നും പറയേണ്ട ആവിശ്യമില്ല.”
അവളല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു. പറഞ്ഞത് അൽപം കാര്യമായി പോയെന്ന് അവന് മനസിലായി.
“ഏയ്.. അത് വിട്.. വെറുതെ മൂഡ് കളയേണ്ട.”
“മ്മ്..”
വേറൊന്നും സംസാരിക്കാം കഴിഞ്ഞില്ല. അവർ ഇറങ്ങി.
“എടി എവിടെയാ..? കമ്പനിയുടെ മുന്നിലല്ലേ..”
“അതെ..ദൃശ്യ ഉണ്ടാകും അവിടെ.”
“അവിടുന്ന് എങ്ങനെ പോകും..”
“റിതിന്റെ കാർ ഉണ്ടാകുമെന്നാ അവൾ പറഞ്ഞത്.”
“ആ..”
ശ്രീയുടെ മുഖം ഒന്ന് മിററിലൂടെ അവൾ ശ്രദ്ധിച്ചു. അവർ വേഗം തന്നെ കമ്പനി കെട്ടിടത്തിന്റെ ആർക്കേഡിനു മുന്നിലെത്തി. മുൻപിലുള്ള ബൈക്ക് പാർക്കിംഗ് സ്ഥലത്ത് തന്നെ ദൃശ്യ ഉണ്ടായിയുന്നു. മുൻപിൽ വന്ന് നിന്ന ബൈക്കിൽ നിന്നിറങ്ങുന്ന ആമിയെ കണ്ട് ദൃശ്യ വാ പൊളിച്ചു.
“വൗ.. ആമി..”
ഹെൽമെറ്റ് മാറ്റിയ ശ്രീ കാണുന്നത് ദൃശ്യയുടെ ആശ്ചാര്യഭാവമാണ്.
“ദിവസം കഴിയും തോറും മാറ്റങ്ങളാണല്ലോ ആമി നിനക്ക്..”
“ഒരു ചേഞ്ച് ആകട്ടെന്ന് കരുതി.”
“ആരാണ് ആഗ്രഹിക്കാത്തത് അല്ലേ..?”
മൂവരും ചിരിച്ചു.
“ഹായ് ശ്രീ..”
“ഹായ്.. നേരത്തെ എത്തിയോ..?”
“ഒരഞ്ചു മിനുട്ടായി.. റിതിനെ വിളിച്ചിരുന്നു. ഇപ്പൊ വരുമെന്ന പറഞ്ഞെ..”
“നവനീതോ..?”
“പോകുന്ന വഴിക്ക് കൂട്ടാം.”
“ആ, ഞാൻ പോയേക്കാം..”
അവൻ രണ്ടാളുടെ മുഖത്തു നോക്കി പറഞ്ഞു. ആമിക്ക് ഉത്തരമില്ലായിരുന്നു.