“ആമിക്ക് എന്തോ മാറ്റമുണ്ടല്ലോ..?”
“എല്ലാം മാറി മോനേ.. ഇനി കളികൾ മാറ്റത്തിന്റെതാണ്..”
റിതിന്റെ ചോദ്യത്തിന് ആമിയെ കളിയാക്കിക്കൊണ്ട് ദൃശ്യയുടെ സ്വരം ഉയർന്നു. അത് രണ്ടാളിലും ചിരിപടർത്തി മിററിലൂടെ വീണ്ടും കണ്ണുകൾ തമ്മിൽ ബന്ധിതമായി. ദൂരം താണ്ടുന്നതിനനുസരിച് ദൃശ്യ കാണാതെ കുറേ തവണ അവർ പരസ്പരം നോട്ടങ്ങൾ കൈമാറി. അതിലൂടെയുള്ള അവന്റെ പ്രണയഭാവത്തിൽ ആമി ഉൽകൃഷ്ടയായെന്ന് പറയാം. തീർത്തും കമിതാക്കളെ പോലെ. ദൃശ്യ ഇല്ലായിരുന്നുവെങ്കിൽ അവർക്ക് മാത്രമായൊരു സ്വകാര്യതയിൽ ചെയ്യാനും പറയാനും കുറേ കാര്യങ്ങൾ ഉണ്ടെന്ന രീതിയിയുള്ള ഹൃദയത്തുടിപ്പ് കണ്ണുകളിലൂടെ ഇരുവരും ഉളവാക്കി. യാത്രയിൽ നവനീതും പങ്കാളി ചേർന്നു. ഇനി കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളുമെന്ന് അറിയാവുന്നത് കൊണ്ട് ആമി പുറത്തേക്ക് നോക്കിയിരുന്നു. വേഗം തന്നെ അവർ സ്ഥലത്തെത്തി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയുള്ള കെട്ടിടം. കുറേ കാറുകളും ആൾക്കാരും എത്തി തുടങ്ങിയിട്ടുണ്ട്.
അവരും കാർ പാർക്ക് ചെയ്ത് എന്ടറൻസിലേക്ക് നടന്നു. ബോസ്സ് ചന്ദ്രഹാസ്സൻ നേരത്തെ അവിടെ എത്തിയിട്ടുണ്ട്. വെൽക്കം ഡ്രിങ്ക് കഴിഞ്ഞ് അവർ കോൺഫറൻസ് ഹാളിലേക്ക് കടന്നു. വെൽക്കം സ്പീച്ചും ചെറിയ പരിപാടികളുമൊക്കെയായി സമയം നീങ്ങി. ശേഷം കോൺഫറൻസും, മീറ്റിങ്ങും പുതിയ ബിസ്സിനെസ്സ് ബന്ധങ്ങളുമൊക്കെ സംസാരിച്ച്അഞ്ച് മണിയോടെ ഫങ്ക്ഷൻ അവസാനിച്ചു. അതിലിടക്ക് ശ്രീയുടെ കുറച്ച് മെസ്സേജുകൾ വന്ന് കിടപ്പുണ്ട്. പുറത്തിറങ്ങിയതും ആമി ഫോണെടുത്ത് കുറച്ച് മാറി നിന്നു. ശ്രീയെ വിളിച്ചു.