ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

മൂന്നു പേരും റിതിന്റെ കൂടെ തിരിച്ചു. കഴിഞ്ഞു പോയ സമയങ്ങളിൽ ഒരു തവണ പോലും റിതിനുമായി നേരാവണ്ണം സംസാരിക്കാൻ കഴിഞ്ഞില്ലെന്നത് അവളോർത്തു. തന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ റിതിന്റെ ചോദ്യം വന്നു.

“എല്ലാവരും എവിടെയാ ഇറങ്ങുന്നേ..?”

“എന്നെ ബസ്റ്റാൻഡിൽ വിട്ടാൽ മതി..”

നവനീതിന്റെ സ്വരം ഉയർന്നു.

“എന്നെയും അവിടെ മതി. പിന്നെ ബസ് കിട്ടില്ല..”

ദൃശ്യയും പറഞ്ഞു.

“എടി നീയോ..?”

ദൃശ്യ ആമിയോട് ചോദിച്ചു. റിതിന്റെ കണ്ണുകൾ മിററിലൂടെ അവൾക്ക് നേരെ നീങ്ങി. ആമിയും ഒരു തവണ നോക്കി.

“ശ്രീ വരും കൂട്ടാൻ..ഓഫീസിനു മുന്നിൽ ഇറക്കിയാൽ മതി..”

അത് പറയുമ്പോഴുള്ള സ്വര പകർച്ച റിതിന് മാത്രം മനസിലാവന്നതായിരുന്നു. വേണമെങ്കിൽ അവൾക്കും ബസ്റ്റാൻഡിൽ ഇറങ്ങാം. അല്ലെങ്കിൽ എവിടെ ഇറക്കിയാലും ശ്രീ കൂട്ടാൻ വരികയും ചെയ്യും. പക്ഷെ അവൾ തന്നോടൊപ്പം നിമിഷങ്ങൾ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു എന്ന തരത്തിൽ ആഗ്രഹം പ്രകടമാക്കിയിരിക്കുന്നു. അതവന് നല്ല സന്തോഷമായി. ആമിയുടെ ചിന്തകളിൽ ശ്രീയും കടന്നു വന്നു. ഈ കാര്യത്തിൽ അവൾക്ക് ശ്രീയെ അധികമായി വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയൊരു പക്ഷെ ഏട്ടൻ തന്നെ പരീക്ഷിക്കുയാണോ എന്ന ചിന്തയിൽ അവൾ ഫോണെടുത്തു ശ്രീക്ക് മെസ്സേജ് അയച്ചു. ഉടൻ തന്നെ റിപ്ലൈ വന്നു.

“എവിടെയെത്തി..?”

“വന്നോണ്ടിരിക്കുവാ കാറിൽ..”

“ഓക്കെ..”

“സംസാരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..”

“എന്തേ..?”

“അവരില്ലേ കൂടെ..”

“നിന്നെ കൊണ്ടുവിടണമെന്ന് പറയ്.”

“ഏട്ടാ.. ഉറപ്പാണോ..?”

“ഇനിയും നിനക്ക് വിശ്വാസമായില്ലേ..?”

Leave a Reply

Your email address will not be published. Required fields are marked *