“വേണ്ട..”
“പ്ലീസ് ഡി..”
“ഇത് വഴിയാണ്. പണിയാകും..”
“മ്മ്..”
അവൻ കാർ സ്റ്റാർട്ട് ചെയ്യ്ത് മുന്നോട്ടെടുത്തു.
“ഓഡിറ്റോറിയത്തിൽ വച്ച് മതിവരുവോളം എന്നെ കിട്ടിയിട്ടും കൊതി മാറിയില്ലേ..?”
“നിന്നെയെനിക്ക് ഒരിക്കിലും മതിയാവില്ല മോളേ..”
“ഏട്ടൻ ശെരിക്കുമൊരു പ്രാന്തനാ..!”
“എങ്കി നീ പറയ്..നിനക്ക് മതിയായിരുന്നോ..?”
അവൾ ഇളിച്ചു കാണിച്ചു.
“പറയ്..”
“അറിയില്ല.. ഇല്ലെന്ന് തോന്നുന്നു..”
“അപ്പോ രണ്ടാൾക്കും മതിയായില്ല.. അപ്പൊ അടുത്തത് നോക്കണ്ടേ..?”
“എടുത്തു ചാടി പ്ലാൻ ഒന്നും ആക്കേണ്ട.. ഞാൻ പറയാം..”
“വൗ.. ആദ്യമായിട്ടാ..നിന്റെ ഭാഗത്ത് നിന്ന് ഇതിനു വേണ്ടി ഒരു പോസിറ്റീവ്.. വിശ്വസിക്കാനാവുന്നില്ല.”
“ആ വിശ്വസിക്കേണ്ട..”
“അയ്യോ..വിശ്വസിച്ചു.. നീ പറഞ്ഞാൽ മതി.”
“മ്മ്..എന്നെ ഇവിടെ ഇറക്കിയാൽ മതി..”
“ഓഹ്..”
അവൻ പതിയ ബ്രേക്ക് ചവിട്ടി കാറ് നിർത്തി. വിട പറയുന്ന ഇണക്കിളികളെ പോലെ പരസ്പരം നോക്കുകയാണ്.
“പോട്ടെ..?
“വേണ്ടെന്ന തോന്നുന്നേ.. പക്ഷെ അതിനാവില്ലല്ലോ..”
“മ്മ്.. പോകുവാ..”
അവനൊന്നും മിണ്ടിയില്ല. അവൾ ഡോർ തുറന്നു പുറത്തിറങ്ങി ടാറ്റ പറഞ്ഞ് നടന്നു. ആമി വീട്ടിലേക്കുള്ള വഴിയിൽ കയറും വരെ അവനവളെ നോക്കിയിരുന്നു.
ആമിയെ കാത്ത് പുറത്തിരിക്കുന്ന ശ്രീയുടെ മുന്നിലൂടെ ഒരു നാണഭാവത്തിൽ അവൾ നടന്നു കയറി.
“ആമി..”
“ഉം..”
“എങ്ങനെയാ വന്നേ.. കൊണ്ടു വിട്ടില്ലേ..?”
“ഉം..”
പാതി പുഞ്ചിരി വിടർന്ന മൂളൽ സ്വരത്തിന്റെ അർത്ഥം മനസിലായത് പോലെ അവനവളെയും കൂട്ടി തിടുക്കത്തിൽ ഉള്ളിൽ കയറി.