മാസത്തിന്റെ അവസാന ആഴ്ചയിൽ പ്രൊജക്റ്റ് ഫൈനൽ ഡേറ്റ് വന്നെത്തി. പതിവ് പോലെ തന്നെ അതും സക്സസ് ആയി. കമ്പനിയുടെ ഉയർച്ചയിൽ ബോസ്സ് പൂർണ സന്തോഷവാനാണ്. പ്രൊജക്റ്റ് ഇത്രയും സക്സസ് ആവാൻ മാനേറായ റിതിൻ ഉത്സാഹിച്ചത് ആമിയെന്ന പെണ്ണ് ഓഫീസിൽ ഉള്ളത് കൊണ്ടാണെന്ന് അവൾക്കല്ലാതെ വേറെയാർക്കും അറിയില്ല.
ബോധമണ്ഡലങ്ങളിൽ മാറി മറിയുന്ന ചിന്തകളുള്ള മനുഷ്യൻ…! ആമിയുമായുള്ള ഇഴകിയ രതി ബന്ധത്തിന് ശേഷം അവന്റെ മനസ്സ് കടിഞ്ഞാൺ കിട്ടാത്ത കുതിരയെ പോലെ പായുകയാണ്. എന്തിനു വേണ്ടിയിട്ടാണെന്ന് ഉത്തരവുമില്ല. ആമിയോടുള്ള അടുപ്പം പ്രണയമായോ എന്നുമൊരു സംശയം..! താനെന്തിനാണ് ആമിയെ വിട്ട് പോകുന്നതെന്ന ചിന്തയാണ് റിതിന്റെ മനസ്സിൽ മുറുകിയിരിക്കുന്നത്. ഇത്രയും ദിവസങ്ങളിൽ കൂടുതലായി ചിന്തിച്ചതും അതു തന്നെ. റിതിന്റെ കേബിനിൽ നിന്ന് പ്രൊജക്റ്റ് ടീം പുറത്തിറങ്ങുന്നതിനു മുൻപ് ആമിയോട് നിക്കാൻ വേണ്ടി അവൻ ആവിശ്യപ്പെട്ടു.
“ആമി..”
“കുറച്ച് ദിവസങ്ങളായില്ലേ സംസാരിച്ചിട്ട്.. ഇരിക്ക്..”
അവളവന്റെ മുഖത്തേക്ക് നോക്കി ചെയറിലിരുന്നു. അവൻ ലാപ് സ്ക്രീൻ അവൾക്കു നേരെ തിരിച്ചു വച്ചു. ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്ത നോട്ടിഫിക്കേഷൻ ആണ് സ്‌ക്രീനിൽ. അത് കണ്ട് ആകാംഷയോടെ അവളവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“എന്തു പറ്റി..?”
“ക്യാൻസൽ ചെയ്തു..”
“എന്തേ..?”
“പോവുന്നില്ലെന്ന് വച്ചു.”
“കാരണം..?”
“കാരണമൊന്നുമില്ല..”
അവളുടെ മുഖത്ത് ചെറിയൊരു പേടി മിന്നിമറഞ്ഞത് അവൻ ശ്രദ്ധിച്ചു.
“പേടിക്കേണ്ട.. നിന്റെ പുറകെ വരില്ല..”