“അവൻ തന്നെ.. എന്തോ പ്രശ്നത്തിൽ പെട്ടിട്ടുണ്ട് പാവം. ഇവിടെ ജോലി ശെരിയാക്കി തരാൻ പറഞ്ഞു..”
“ഓ..”
“നമ്മുടെ സെയിം ഫീൽഡാ.. ഇന്റർവ്യൂ ന് നീയാ ഇരിക്കുന്നതെങ്കിൽ ഒന്ന് കടത്തി വിടണേ..”
“മ്മ്..”
“പാവം പയ്യനാ..”
“ഏട്ടന് പിന്നെ എല്ലാരും പാവമല്ലേ..”
“അതല്ലെടി.. കൊച്ചിലെ മുതൽ കാണുന്നതാ.. അമ്മാവന്റെ വീടിന്റെ അടുത്തല്ലേ.. ഒരു ഹെല്പ് ചോദിക്കുമ്പോ എങ്ങനെയാ ഇല്ലെന്ന് പറയുവാ..”
“മ്മ്.. ഓക്കെ..”
“പിന്നെ വൈകുന്നേരം എന്താ പരുപാടി.?”
“എന്ത്..?”
“മീറ്റിംഗ് ഒന്നുല്ലേ നിങ്ങൾക്ക്..?”
“എന്തൊരു ശുഷ്‌കാന്തി..”
“പറയെടി..”
“അറിയില്ല.. റിതിൻ ഒന്നും പറഞ്ഞില്ല..”
“പറയും നോക്കിക്കോ..”
“ഏട്ടനെക്കൊണ്ട് ഞാൻ തോറ്റു കേട്ട.. ഈ അവസ്ഥ എനിക്ക് കൈച്ചിട്ട് ഇറക്കാനും പറ്റുന്നില്ല മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല..”
“ഒരു ത്രില്ല് അല്ലേ..?”
“ഒപ്പം പേടിയുമുണ്ട്..”
“ആ പേടി ഒന്ന് കളയ് പെണ്ണേ.. നീ എന്റെ ഭാര്യയല്ലേ..”
“ഉം..”
അവർ എഴുന്നേറ്റു. ഇതിലും നല്ലത് ചതി തന്നെയായിരുന്നു. സമയം ഉച്ച കഴിഞ്ഞ് നീങ്ങുമ്പോൾ റിതിൻ ആമിയുടെ അടുത്തേക്ക് ചെന്നു. എപ്പോഴും ചെയ്യുന്ന അടവ് പോലെ ലാപ്പിൽ നോക്കി എന്തോ ഗൗരവത്തോടെ സംസാരിക്കുന്നതിനിടയിൽ വൈകുന്നേരം കേബിനിലേക്ക് വരണമെന്ന് അറിയിച്ച് തിരികെ പോയി. ആമി നോക്കിയത് ശ്രീയെ ആണ്. മുഖത്തെ ചിരിയും കണ്ടപ്പോൾ അവൾക്ക് വല്ലാത്ത നാണം തോന്നി നോട്ടം മാറ്റി. ഓഫീസ് ടൈം തീരുന്നതിന് മുൻപേ അവൾ ശ്രീയുടെ അടുത്തേക്ക് ചെന്നു.
“എടി.. അവനെന്താ പറഞ്ഞേ..?”