“എടി.. അവനെ വിളിച്ചോ..?”
“ഇല്ല..”
“എന്തേ..?”
“സമയമായിട്ടില്ലല്ലോ..”
“എടി പൊട്ടി.., അഥവാ അവന് വേറെയെന്തെങ്കിലും പണിയുണ്ടാവുമോ എന്നറിയില്ലല്ലോ.. ഇപ്പോഴേ വിളിച്ചാലല്ലേ റെഡിയാകു..”
“ഹൊ. ഈ ഏട്ടനെക്കൊണ്ട്..”
“വിളിക്ക്..”
“നിക്ക്.. ഞാൻ എന്തേലും ഉണ്ടാക്കട്ടെ..”
“അതൊക്കെ വിളിച്ച് കഴിഞ്ഞിട്ട് ചെയ്യടി.. സമയമുണ്ടല്ലോ..”
അവനവളുടെ കയ്യിൽ നിന്ന് സാമഗ്രികൾ വാങ്ങി വച്ച് പറഞ്ഞു.
“എന്റേട്ടാ..”
അവളവനെ നോക്കി കള്ളചിണുക്കം ഭാവിച്ചു.
“വിളിക്ക്..”
“ഉം..”
ആമി ഫോണെടുത്ത് മുറിയിലേക്ക് പോകാനൊരുങ്ങി.
“ഇവിടുന്ന് വിളിക്കെടി..”
“അയ്യട..!”
“ഓ.. ഒരു കാമുകി കാമുകൻ..!”
“പോട.. അല്ലേൽ തന്നെ മനുഷ്യൻ ഇവിടെ ചമ്മി ഉരുകുവാണ്..”
“പിന്നേ.. ഓഫീസിൽ വച്ച് അതുമിതൊക്കെ ചെയ്യുമ്പോ ചമ്മലൊന്നുമില്ലല്ലോ.”
“അത് പോലെയാണോ വീട്ടിലേക്ക് വിളിക്കുന്നത്..”
“അങ്ങനെയെന്ന് വിചാരിച്ച മതി.”
“പോട.. പ്രാന്ത..!”
“ഹ..ഹ.. വേഗം വിളിക്ക്..”
“അല്ല.. എന്താ പറയുവാ.. ഏട്ടനെ ചോദിക്കില്ലേ..?”
“ഞാൻ അമ്മാവന്റെ വീട്ടിൽ പോയെന്ന് പറയ്.. വരാൻ വൈകുമെന്നും..”
“ഓഹ്.. എത്ര പെട്ടെന്നാ കള്ളങ്ങൾ കിട്ടുന്നെ..?”
“നിന്റെ അത്ര വരില്ല..”
അത് കേട്ട് കുറുമ്പോടെ അവളവന്റെ കയ്യിൽ പിച്ചി, മുറിയിലേക്ക് പോയി. പാതിക്ക് വച്ച പണി അവൻ ഏറ്റെടുത്തു. പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ ആമി തിരിച്ചു വന്നു. നാണം കൊണ്ട് തുടുത്തിരിക്കുന്ന മുഖം കാണാൻ തന്നെ നല്ല ചേല്.
“പെണ്ണേ എന്തായി..?”
“ഉം.”
“വിളിച്ചോ..?”
“ഒൻപതു മണിയാകുമ്പോൾ എത്താമെന്ന് പറഞ്ഞു..”