“അതിന് നീയെന്ന ഒന്ന് നോക്കാൻ കൂട്ടാക്കിയോ..? വാഷ്റൂമിൽ വച്ച് നിന്നെ ബലമായി പിടിച്ച് വച്ചില്ലെങ്കിൽ അകൽച്ച നീണ്ടു പോവുമായിരുന്നില്ലേ..?”
“ഓ.. നല്ല പ്ലാനിങ്..”
“അത് പ്ലാനിങ് ആയിരുന്നില്ല.. സാഹചര്യം നിന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചതാണ്.”
“ഓഹോ..!”
ആദ്യമായി അവന്റെ മുഖത്ത് ചമ്മലുണ്ടായി
“പ്രാന്തൻ..!”
“എന്നിട്ട്.. ശ്രീക്ക് എന്തെങ്കിലും സംശയമുണ്ടോ.?”
“അറിയില്ല.. അതിന് ശേഷം അധികമൊന്നും സംസാരിച്ചില്ല.. പാർട്ടിയിൽ ഓഫായി കിടന്നതിന്റെ ദേഷ്യം എനിക്ക് മാറിയില്ലെന്നാ ചിന്ത.. ഞാനതു മാറ്റാനും പോയില്ല..”
“ഒ. ദാറ്റ് വാസ് ക്രൂവൽ..!”
“എന്നെക്കൊണ്ട് പറീക്കേണ്ട..ക്രൂവൽ പോലും.”
കെറുവോടെ നോക്കിയിരിക്കുന്ന ആമിയുടെ മുഖത്തു നോക്കി അവൻ ഇളിച്ചു കാണിച്ചു.
“പിന്നേയ്.. മെൻസസ് ആവാറായില്ലേ…?”
“ഉം.”
“എനി ചാൻസ്..?”
“ആർക്കറിയാം..”
“പിൽസ് രക്ഷിക്കില്ലേ നമ്മളെ..?”
“രക്ഷിച്ചില്ലെങ്കിൽ ഞാൻ ഇറങ്ങി വരും..”
“നീ ശ്രീയെ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞിട്ട്..”
“അറിഞ്ഞാൽ ശ്രീ തന്നെ എന്നെ ഉപേക്ഷിച്ചോളും.”
“ഓഹ് ഗോഡ്…!”
“ഇപ്പോ ദൈവത്തിനെ വിളിച്ചോ..എല്ലാം ഏട്ടനെ കൊണ്ടല്ലേ..?”
അൽപ നേരം അവർ മൗനമായി നോക്കിയിരുന്നു.
“എന്തായാലും നോക്കാം..ഞാൻ ഇറങ്ങട്ടെ..?”
“ചെല്ല്..”
“ഓ.. ഇപ്പോ ഞാൻ വേഗം പോവണമല്ലേ..”
“അങ്ങനെ അല്ലെടി.. ഇവിടെ ഇരിക്ക് എന്നാ.”
“പോട..”
കള്ള കെറുവോടെ അവനെ നോക്കി പേടിപ്പിച്ചിട്ട് അവളെഴുന്നേറ്റു.
“ഇങ്ങനൊരു പെണ്ണ്..!”
“മ്മ്.. ഞാൻ പോവാ..”
അവനെ ഒന്നൂടെ നോക്കിയ ശേഷം ക്യാബിൻ ഡോർ തുറന്ന് പുറത്തിറങ്ങി. ശ്രീ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിക്കും വീട്ടിലെ സന്ദർഭങ്ങളിലും അവനവളോട് ഒന്നും ചോദിച്ചില്ല. ദിവസം നീങ്ങി പുതിയ മാസം തുടങ്ങി. തനിക്ക് മെൻസസ് ആവാറുള്ള ഡേറ്റ്സ് ഉറ്റു നോക്കി കഴിയുകയാണ് ആമി. ശ്രീയോടൊപ്പം കിടക്കുമ്പോഴും അവളുടെ ചിന്ത ഇതു തന്നെയാണ്. ഡേറ്റ് അടുക്കും തോറും ചതിയുടെ കുറ്റബോധ ഭാരം തലയിൽ അമരുമ്പോൾ ശ്രീയോട് ഒന്ന് മിണ്ടാൻ വേണ്ടി നാവ് പൊന്തിയില്ല. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവൾക്ക് പേടി കൂടുകയാണ്. മുൻ ജന്മ സുഹൃദമോ, ഭാഗ്യമോ മൂന്നാം തീയതി രാത്രി അവൾക്ക് മെൻസസ് വന്നു. വയസ്സറിയിച്ചതിനു ശേഷം ആദ്യമായി അവൾ സന്തോഷത്തോടെ ഇത്തവണത്തെ മാസക്കുളിയെ സ്വീകരിച്ചു. പ്രെഗ്നൻസി പ്രെവെൻറ്റിംഗ് പിൽസിനോട് ബഹുമാനം തോന്നിയ നിമിഷം. പക്ഷെ നിമിഷങ്ങൾ നീങ്ങിയില്ല മനസ്സിൽ വിഷമവും വന്നു. മെൻസസ് വന്നില്ലെങ്കിൽ ഭർത്താവിൽ നിന്നല്ലാത്ത ഗർഭം…! കഴിഞ്ഞു പോയ ദിവസങ്ങളത്രയും ശ്രീയോട് ഒന്ന് നേരാവണ്ണം മിണ്ടിയിട്ടു കൂടിയില്ല. പാവം വിചാരിക്കുന്നത് അന്ന് തന്നെ തനിച്ചാക്കി ഓഫായി കിടന്നതിന്റെ ദേഷ്യം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ടെന്നാണ്. പക്ഷെ ശ്രീ അറിയുന്നില്ല അന്ന് ഞാൻ തനിച്ചായിരുന്നില്ല എന്നത്. എന്റെ സുഖങ്ങൾക്ക് വേണ്ടി ശ്രീയുടെ ചിന്തകളെ ഞാൻ നന്നായി മുതലെടുത്തു.