ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

ടോയ്ലറ്റ് സീറ്റിലിരിക്കുന്ന ആമിയുടെ മനസ്സിൽ കലുഷമായ ചിന്തകൾ തന്നെ നിറഞ്ഞു. കഴിഞ്ഞു പോയ അവസ്ഥകളിൽ സ്വയം മറന്ന നിമിഷങ്ങൾ.. ശ്രീയുടെ പ്രണയ നിമിഷങ്ങൾ ആസ്വദിച്ച., ഉത്തമയായ ഭാര്യ ആയിരിക്കണം എന്നാഗ്രഹിച്ച മനസ്സ് വ്യതിചലിച്ച് കാമം നിറഞ്ഞ വേശ്യയെ പോലെ..! ഇത്രത്തോളം കാമാസക്തി ഉള്ള പെണ്ണായിരുന്നോ ഞാൻ. കണ്ണീർ പോലും എന്നെ വെറുത്തു കാണും.  അവൾ മുഖം കഴുകി പുറത്തിറങ്ങി.ബെഡിൽ പുറം ചെരിഞ്ഞു കിടക്കുകയാണ് ശ്രീ.  അവനെ വിളിച്ചു കൊണ്ട് ബെഡിൽ കയറി.

“ഏട്ടാ…”

“ഏട്ടാ…”

“ഓ…”

ദിവാ സ്വപ്നത്തിൽ നിന്ന് ഞെട്ടി, ശ്രീ അവൾക്ക് നേരെ ചെരിഞ്ഞു.

“എന്താ ആലോചിക്കുന്നേ..?”

“ഒന്നുമില്ല..”

“എന്നോട് ദേഷ്യമുണ്ടോ.?”

“എന്തിന്..”

“കഴിഞ്ഞ ദിവസങ്ങളിൽ നമ്മളൊന്ന് നേരാവണ്ണം സംസാരിച്ചില്ലല്ലോ..”

“നിനക്കല്ലേ മിണ്ടാൻ താല്പര്യമില്ലാത്തത്.”

“ഞാൻ അവഗണിക്കുന്നത് പോലെ തോന്നിയോ..?”

“ചെറുതായിട്ട്..”

“സോറി..”

“സാരമില്ല.. ഇപ്പോ പിണക്കം മാറിയോ..?”

“മ്മ്..”

“അന്നെന്തിനാ അധികം കുടിച്ചത്..? എനിക്ക് നല്ല ദേഷ്യം തോന്നി..”

“അതെനിയും നീ വീട്ടില്ലല്ലേ..”

“ഇല്ല.. കല്യാണത്തിന് മുമ്പ് വല്ലപ്പോഴുമല്ലേ ഞാൻ ഏട്ടനെ അങ്ങനെ കണ്ടിട്ടുള്ളു…”

“അത് അപ്പോഴത്തെ അവസ്ഥ.. എനിക്കൊരു പിടിയും കിട്ടിയില്ല. എന്തോ ഒരു തരം.. മതിഭ്രമം..”

“ഒലക്ക.. ഏട്ടന്റെ ചിന്തകൾ തന്നെയാ കാരണം.. എന്തിനാ ഇങ്ങനെ അധികമായി ചിന്തിച്ചു കൂട്ടുന്നെ..? എല്ലാം എന്നോട് പറയുന്നതിനെന്താ പ്രശ്നം..?”

അവൻ ഒന്നും മിണ്ടിയില്ല..

“ഞാൻ വീണ്ടും റിതിനോട് അടുക്കുമോ എന്ന ചിന്തയല്ലേ അന്നുണ്ടായിരുന്നത്.. ഞാൻ എത്ര വട്ടം പറഞ്ഞു കുറച്ച് കുടിച്ചാൽ മതി തിരിച്ചു പോകേണ്ടതാണെന്ന്. കേട്ടില്ലല്ലോ. റിതിൻ വന്നത് കൊണ്ട് ഏട്ടന് മൂഡ് ശെരിയല്ലെന്ന് തോന്നുമ്പോ എന്നെയും കൊണ്ട് വേഗം വീട്ടിലേക്ക് വരുവല്ലേ വേണ്ടേ. ഓഫായി കിടക്കുന്ന ആളെയും കൊണ്ട് എനിക്ക് വരാൻ പറ്റുമോ..? എനിക്ക് നല്ല ദേഷ്യം വന്നു അപ്പൊ.”

Leave a Reply

Your email address will not be published. Required fields are marked *