ഓഫീസിൽ ആമിയെ പിടിക്കാനുള്ള സി ഐ ഡി പണി ഏറ്റെടുത്തിരിക്കുകയാണ് വരുൺ. വൈകുന്നേരത്തിനിടയിൽ ഒരുപാട് തവണ ആമി റിതിന്റെ കേബിനിലേക്ക് പോകുന്നത് അവൻ ശ്രദ്ധിച്ചു. ഒരു ഐടി സെക്റ്ററിൽ വർക്ക് ചെയ്യുമ്പോൾ ഇങ്ങനെ ഒന്നും തോന്നാൻ പാടില്ലാത്തതാണ്. പക്ഷേ വന്ന ദിവസം തന്നെ താനങ്ങനൊരു കാര്യം കണ്ടത് അവളുടെ ഓരോ പോക്കിനും നൂറ് അർത്ഥങ്ങളാണ് മനസ്സിൽ വരുന്നത്. ഓഫീസ് ടൈം കഴിയുന്നതിന് മുൻപും ആമി റിതിന്റെ കേബിനിലേക്ക് പോകുന്നത് നോക്കിയിരിക്കുകയാണ് വരുൺ. ഈ വൈകിയ വേളയിലും സാറിന്റെ കേബിനിൽ ചേച്ചിക്ക് എന്താണ് കാര്യമെന്നാണ് അവൻ കലശായി ചിന്തിച്ചത്. അതുവരെയും സംശയത്തിന് പ്രാധാന്യം കൊടുത്ത വരുണിന് ആ കാര്യം ഉറപ്പായി. ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയിട്ടും ചേച്ചി പുറത്തേക്ക് വന്നിരുന്നില്ല. പ്രാധാന്യമില്ലെങ്കിൽ പോലും നെഗറ്റീവ് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ്..! അതിലും പ്രധാന കാര്യമെന്തെന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ്. പക്ഷെ ശ്രീയേട്ടൻ അങ്ങനെയല്ലല്ലോ.. ഭർത്താവല്ലേ.. പക്ഷെ ശ്രീയും പുറത്തേക്കിറങ്ങി പോകുന്നത് കണ്ട് വരുൺ അത്ഭുതം കൂറി. ഭാര്യയെ കൂട്ടാതെ ഇയാളിത് എങ്ങോട്ടേക്കാ.. അവൻ വേഗം ശ്രീയുടെ പുറകെ നടന്നു.
“ചേട്ടാ..”
“ആ വരുൺ.. നീ ഇറങ്ങിയില്ലേ..”
“യെസ്.. ചെറിയൊരു പെന്റിങ് ഉണ്ടായിരുന്നു.”
“ഒഹ് ഓക്കെ..”
“ഏട്ടൻ പോകുവാണോ..?”
“അല്ല.. താഴെയുണ്ട്.”
“എന്തേ..?”
“അവൾക്ക് മീറ്റിംഗ് ഉണ്ട്..”
“സാറുമായിട്ടോ..?”
“യെസ്.. എന്തേ..?”