“ഏയ് ഒന്നുല്ല..”
“ഹ്മ്.. നീ പോകുവല്ലേ..”
“അതെ.. ബാഗ് എടുക്കട്ടെ..”
“ഒക്കെ..ഞാൻ താഴെ ഉണ്ടാവും. നമുക്കൊരു ചായ കുടിക്കാം..”
“ശെരി.. ഞാൻ വരുന്നു..”
അവൻ വേഗം ഓഫീസിലേക്ക് തിരിച്ച് കയറി. മീറ്റിങ്ങെന്ന പേരിൽ ചേച്ചി ചേട്ടനെ ചതിക്കുകയാണ്. പാവം ചേട്ടനത് അറിയുന്നില്ല. ഉള്ളിൽ എന്തായിരിക്കും നടക്കുന്നതെന്ന് നെഗറ്റീവ് ആയിട്ട് തന്നെ ഓർത്തപ്പോൾ അവന്റെയുള്ളിൽ കൊള്ളിയാൻ മിന്നുന്ന വേഗത്തിൽ തന്നെ ഹൃദയമിടിപ്പ് കൂടി. എന്തെങ്കിലും കാരണമുണ്ടാക്കി ഉള്ളിലേക്ക് കയറിയാലോ എന്ന് കരുതി കമ്പനി ലാപ് എടുത്ത് കയ്യിൽ പിടിച്ചു. നെഞ്ച് പട പാടാന്ന് ഇടിക്കുകയാണ്. പക്ഷെ വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി അവൻ റിതിന്റെ ക്യാബിൻ ഡോർ തുറന്നു.
റിതിൻ സാറിന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ആമി ചേച്ചിയെ ആണ് കണ്ടത്.
“എന്താ വരുൺ..?”
അത്യധികം ദേഷ്യത്തോടെ തന്നെ ആമി അവനോട് ചോദിച്ചു. റിതിൻ ആണെങ്കിൽ ഒന്ന് ഞെട്ടിയിരുന്നു. വരുൺ ആകെ പതറി പോയി.
“സോ.. സോറി… ഞാൻ വർക്ക് സബ്‌മിറ്റ് ചെയ്യാൻ…”
“ഇപ്പോഴാണോ സബ്‌മിറ്റ് ചെയ്യേണ്ടത്..?”
അവളുടെ രോക്ഷം അടങ്ങിയില്ല..
“അ..അത്.. സോറി..സോ…”
“ഡോറിൽ നോക്ക് ചെയ്യേണ്ട മരിയാദ പോലും നിനക്കറിയില്ലേ..”
“ഹ.. പോട്ടെ ആമി.. വർക്ക് നാളെ സബ്‌മിറ്റ് ചെയ്യ്..ഇപ്പോ പൊയ്ക്കോ..”
റിതിനാണ് കേറി പറഞ്ഞത്. അവനപ്പാടും തല പിൻവലിച്ച് ബാഗുമെടുത്തു ഇറങ്ങിയോടി. പണി പാളി. പണി പോകുമെന്ന് ഉറപ്പ്. ഇനിയിപ്പോ ശ്രീയേട്ടനെ കാണാൻ കഴിയില്ല. രാത്രി ഒന്ന് വിളിച്ചു നോക്കാമെന്ന് ഉറപ്പിച്ച് അവൻ ബസ്സ് കയറി. ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ആമി ഇറങ്ങി വന്നിരുന്നു. നേരെ പാർക്കിങ്ങിലേക്ക് നടന്നു.