“ഇന്നും നേരത്തെയാണല്ലോടി..”
“ഉം..”
അവളല്പം കനത്തോടെ മൂളി.
“എന്താ എന്തു പറ്റി..?”
“വിട്.. പറയാം..”
ഒന്നും മനസിലാവാതെ അവളെയും പുറകിലിരുത്തി അവൻ വണ്ടിയെടുത്തു.
“എന്ത് പറ്റിയെടി.. അവനുമായി ഉടക്കിയോ..?”
“ഇല്ല..”
“പിന്നേ..”
“ആ ചെക്കൻ ശെരിയല്ല..”
“ആര് വരുണോ..?”
“ആ അവൻ തന്നെ..”
“എന്തു പറ്റി.. ബാഗ് എടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോയതാണല്ലോ അവൻ..”
“ആ അവൻ നേരെ വന്നത് റിതിന്റെ കേബിനിലേക്കാ..”
“ഓഹ്..”
കുറച്ച് നിമിഷത്തേക്ക് അവരൊന്നും മിണ്ടിയില്ല.
“എന്നിട്ട്, അവനെന്തെങ്കിലും കണ്ടോ..?”
“അതിന് കാണാനുമാത്രമൊന്നുമില്ല.. പക്ഷെ അവനങ്ങനെ മര്യാദ ഇല്ലാതെ വരാൻ പാടുണ്ടോ..?”
“അതില്ല.. എടി പക്ഷെ.. നിങ്ങൾ എന്താ ചെയ്തോണ്ടിരുന്നേ..?”
“സംസാരിക്കുന്ന്..”
“പിന്നെന്താടി കുഴപ്പം..?”
“അവനങ്ങനെ വന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. ഒരു മര്യാദ ഇല്ലാത്ത ചെക്കൻ.. വൃത്തി കെട്ടവൻ..”
“ഹ.. പോട്ടെടി..”
“ഏട്ടന് പിന്നെ അവൻ അനിയാണല്ലോ..”
“നിന്റെ ദേഷ്യം എന്തിന്റെയാണെന്ന് എനിക്ക് മനസിലായി..”
“ഏട്ടാ.., എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ..”
“എങ്കി എന്നെ കടിക്ക് എന്നാൽ.. അല്ല പിന്നെ..”
അവളുടെയാ ഒരുമ്പാടിൽ പറഞ്ഞത് പോലെ തന്നെ ചെയ്തു. ചുമലിൽ നോക്കി എണ്ണം പറഞ്ഞ കടി. ശ്രീയുടെ അലർച്ചയും ഒരുമിച്ചായിരുന്നു. ചോര പൊടിയുമെന്നത് സുനിശ്ചിതം. വണ്ടി ഒന്ന് പാളിയെങ്കിലും അവൻ ബാലൻസ് ചെയ്തു. നല്ല ദേഷ്യം കയറി വന്നെങ്കിലും അവൻ അത്യധികം ക്ഷമിച്ചിരുന്നു.
“വീട്ടിലെത്തട്ടെ.. തരുന്നുണ്ട് ഞാൻ..”