“ഏട്ടാ…”
രാത്രിയിലേക്ക് കടന്ന സ്വകാര്യ നിമിഷങ്ങളിൽ ഭർത്താവിനെ സ്നേഹത്തോടെ വിളിച്ച്, അവൾ അടുത്ത് കയറി കിടന്നു.
“എന്താ ആലോചിക്കുന്നേ..?”
“ഒന്നുമില്ല..”
“എപ്പോഴും ഞാൻ ചോദിക്കുമ്പോ ഒന്നും ഉണ്ടാവില്ല..”
കള്ള പിണക്കത്തോടെ മുഖം കെറുവിച്ച് അവനെ നോക്കി.
“ഒന്നുമില്ലെടി..”
അവനവളെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു. ഇക്കിളി കൊണ്ടു ചിരിക്കുകയാണ് പെണ്ണ്.
“എന്താടി ഒരു സന്തോഷം..?”
“ചുമ്മാ..”
“പ്രൊജക്റ്റ് കഴിഞ്ഞതിന്റെയാണോ.?”
“ആ അങ്ങനെയും പറയാം..”
“റിതിൻ പോകുന്നില്ലെന്ന് കേട്ടല്ലോ..”
“ആ. ഏട്ടൻ അറിഞ്ഞോ..?”
“നവനീത് പറഞ്ഞതാ..”
“ആ..”
“നിന്നോട് പറഞ്ഞില്ലേ അവൻ..”
“പറഞ്ഞു..”
“എന്നിട്ട് എന്നെ അറിയിച്ചില്ലല്ലോ..”
“അതിനിപ്പോ നമ്മൾ അവന്റെ കാര്യമൊന്നും സംസാരിക്കാറില്ലല്ലോ..”
“ഓ.. അത് കൊണ്ടാണോ..?”
“മ്മ്..”
“നിന്റെ മാനേജർ അല്ലെടി..?”
“എന്റെ മാനേജരോ..?”
“പിന്നെ…?”
“മ്മ് പോട.. എന്നിട്ടാണ് അന്ന് പാർട്ടിയിൽ വച്ച് ഒരാളുടെ മുഖം മാറിയത്..”
“അത് പിന്നേ..”
“ഏത് പിന്നേ… എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്..”
“എന്ത്..?”
“ഏട്ടന്റെ ചിന്തകളൊക്കെ..”
“അവൻ ഇനി പോകാത്ത പക്ഷം നിന്നോട് അടുക്കാൻ ശ്രമിക്കുമോ..?”
“എന്തെങ്കിലും ആവട്ടെ.. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ..?”
“എന്നാലും നിന്റെ കാമുകൻ ആയിരുന്നില്ലേ..?”
“ശ്ഹ്.. എന്ത്‍ന്നാ ഏട്ടാ..”
“എന്തേടി..?”
“ഇപ്പൊ അങ്ങനെയൊന്നുമില്ല..”
“അതിന് ഞാൻ നിന്നെ കുറ്റമൊന്നും പറഞ്ഞില്ലല്ലോ..”
“ഇപ്പോഴെന്താ ഇങ്ങനെയൊക്കെ തോന്നാൻ കാരണം..?”