അടുത്ത ദിവസം പണിതിരക്കൊഴിഞ്ഞ ഉച്ച കഴിഞ്ഞ സമയം ആമി മെല്ലെ വരുണിന്റെ അടുത്തേക്ക് ചെന്നു. അവളുടെ വരവ് കണ്ടപ്പോൾ തന്നെ അവന് പേടിയായി. കുറച്ച് വർക്ക് അസ്സൈൻ ചെയ്ത് കൊടുത്ത് അവളവന്റെ അടുത്തിരുന്നു.
“നീ എന്താ ഏട്ടനോട് പറഞ്ഞു കൊടുത്തത്..?”
ആ ചോദ്യത്തിൽ അവനൊന്നു ഞെട്ടി. അവളുടെ മുഖത്തേക്ക് നോക്കാനാവാതെ വിങ്ങിയ ഭാവത്തോടെ ലാപ്പിൽ നിന്ന് നോട്ടം മാറ്റിയില്ല.
“പറയ്..”
“അത്..ചേച്ചി ഞാൻ.. പെട്ടന്നങ്ങനെ കണ്ടപ്പോ..”
“അതിനുമാത്രം ഒന്നുമില്ലായിരുന്നല്ലോ..”
“അങ്ങനെയല്ല ചേച്ചി..”
വാക്കുകൾ കിട്ടാതെ അവൻ തപ്പി തടഞ്ഞു.
“നോക്ക് വരുൺ.. ഞാനിവിടെ എല്ലാരോടും കൂടുതൽ ഫ്രണ്ട്‌ലി ആയിട്ട് ഇടപഴകുന്നയാളാണ്. അതിനപ്പുറം ഒന്നുമില്ല.. വെറുതെ വേണ്ടാത്തത് ചിന്തിക്കേണ്ട..”
“അയ്യോ.. ചേച്ചി അങ്ങനെയല്ല..”
“എങ്ങനെയായാലും.. പിന്നെ നീ ഏട്ടനോട് എന്ത് കാര്യം പറഞ്ഞാലും ഞാനറിയും. കണ്ടതും കേട്ടതും എല്ലാം പറഞ്ഞു നടക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല…!”
അതും പറഞ്ഞവൾ എഴുന്നേറ്റു. അവൻ ഇളിഭ്യനായത് പോലെ തോന്നി. ശ്രീയോട് ചെറിയ ദേഷ്യവും വന്നു. പറഞ്ഞവാടും ഭാര്യയോട് പോയി ചോദിച്ചിരിക്കുന്നു. താനൊരു അസ്സല് മണ്ടനായി. ഇവരുടെ കാര്യം അന്വേഷിക്കാൻ പോകാത്തതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ തന്നെ തനിക്കെന്തു കാര്യം. സമാന്തരമായി ദിവസങ്ങൾ നീങ്ങുമ്പോൾ അവനാ കാര്യം വിട്ടിരുന്നു. പക്ഷെ ഇടയ്ക്കിടെ റിതിന്റെ കേബിനിലേക്ക് പോകുന്ന ആമിയെ അവൻ ശ്രദ്ധിക്കുന്നുണ്ട്. മറ്റേകണ്ണിൽ അല്ലാതെ കാണാൻ കഴിയുന്നില്ല. അല്ലെങ്കിലും മാനേജരുടെ മടിയിൽ നിന്നല്ലേ ചേച്ചി എണീറ്റത്. ഫ്രണ്ട്‌ലി ആണെന്ന് വച്ച് മടിയിലൊക്കെ ഇരിക്കുമോ. സാറിന്റെ ഓക്കെ ഒരു ഭാഗ്യം..! ആദ്യമായി അവൻ ആമിയെ മറ്റേക്കണ്ണിൽ നോക്കാനും തുടങ്ങി. ചേട്ടനെ ചതിക്കുക തന്നെയാണ് ചെയ്യുന്നത് വഞ്ചകി. വിശ്വാസമുള്ള ഭർത്താവ് അതറിയുന്നില്ല… വൈകുന്നേരങ്ങളിലെ ചുറ്റികളി ആമി തൽക്കാലത്തേക്ക് നിർത്തിയത് കൊണ്ട് അവന് വേറൊന്നും കണ്ടു പിടിക്കാനും കഴിഞ്ഞില്ല.