ആ ആഴ്ചയിലെ രണ്ട് സബ് പ്രൊജക്റ്റുകൾ സബ്‌മിറ്റ് ചെയ്യേണ്ടേ ഡേറ്റ് വന്നു. വരുണിന്റെ വർക്കുകളിൽ അധികവും തെറ്റാണ്. അവനെ കേബിനിലേക്ക് വിളിപ്പിച്ച് റിതിൻ അത് നേരെ ആമിക്ക് കാണിച്ചു കൊടുത്തു. വരുൺ ഒന്നും മിണ്ടാതെ നിക്കുവാണ്. ശെരിക്ക് പറഞ്ഞു കൊടുത്ത് എല്ലാം റിവർക്ക് ചെയ്ത് കൊണ്ടു വരാൻ റിതിൻ നിർദ്ദേശിച്ചു. ഉച്ച കഴിഞ്ഞ സമയം ആമി ലാപ്പുമായി വരുണിന്റെ അടുക്കലെത്തി.
“വരുൺ.. എന്ത് പറ്റി..? നീ നന്നായി ചെയ്യന്നുതാണല്ലോ..?”
അവളുടെ ദേഷ്യത്തോടെയല്ലാത്ത സംസാരത്തിൽ അവന് ആശ്വാസമായി.
“ഈ സബ്ജെക്ട് എനിക്ക് ഒന്നും മനസിലായില്ല ചേച്ചി..”
“അപ്പോ ചോദിക്കണ്ടേ..?”
“ഞാൻ കരുതി. ഞാൻ ചെയ്യുന്നത് പോലെ തന്നെയാണെന്ന്..”
“ഓരോ സബ്ജെക്ടും തമ്മിൽ ഐഡന്റിക്കൽ ഡിഫറെൻസ് ഉണ്ട്. ഒരു ഫോണ്ട് മാറിയാൽ മതി പ്രൊജക്റ്റ് കയ്യിന്ന് പോകും..”
“ഓഹ്..”
“മ്മ്.. ഞാൻ പറഞ്ഞു തരാം ശ്രദ്ധിക്ക്..”
സൗമ്യമായ പെരുമാറ്റമായിരുന്നു ആമിയുടേത്. അവന് സന്തോഷം തോന്നി. എങ്കിലും മനസ്സിലെ ചിത്രം മായുന്നില്ല. അവളവന്റെ അടുത്തിരുന്ന് വർക്കിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ തുടങ്ങി. അവളുടെ ഓരോ ആംഗ്യവും സംസാരവും കേൾക്കുമ്പോൾ അവന് എന്തോ ഒരു ആകർഷണം ഉണ്ടാവുകയാണ്. ചുരുക്കി പറഞ്ഞാൽ ഇത്രയും സൗന്ദര്യമുള്ള മുഖം അടുത്ത് നിന്ന് കാണുന്നതിന്റെ അങ്കലാപ്പിലായി പോയി അവൻ. ആമിയുടെ ഒരു മണിക്കൂർ ട്രെയിനിങ് സെഷൻ കഴിഞ്ഞപ്പോഴാണ് വരുണിന് അവളെ കുറിച്ച് ഏകദേശം കാര്യങ്ങൾ പിടികിട്ടുന്നത്. പുള്ളിക്കാരത്തി പറഞ്ഞത് പോലെ നല്ല ഫ്രണ്ട്‌ലിയാണ്. ആർക്കും ഒന്ന് കൂട്ടുകൂടാൻ തോന്നുന്ന പ്രകൃതം.