അക്ഷയ്മിത്ര
Akshyamithra | Author : Micky
കമ്പി മാത്രം പ്രതീക്ഷിച്ച് ആരും ഈ കഥ വായിക്കാൻ നിൽക്കരുത്..
അക്ഷര തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
ഇനി കഥയിലേക്ക്:
ക്ഷേത്രത്തിന് 500 മീറ്റർ അകലെയായി വണ്ടി ഒതുക്കിയ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ നടന്ന് ഉത്സവ പറമ്പിൽ കേട്ടുകഴ്ച്ച നടക്കുന്ന ഭഗത്തേക്കാണ്…
പത്തനംതിട്ട, ഓമല്ലൂർ ശ്രീ.മഹേശ്വര ശിവ ക്ഷേത്രത്തിലെ പത്താം തിരു.ഉത്സവമാണ് ഇന്ന്, ഉത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും എത്തിപ്പെട്ട ഭക്ത ജനങ്ങളാൽ ഉത്സവപറമ്പ് തിങ്ങി നിറഞ്ഞ് നിന്നിരുന്നു, കാരണം.. ഇന്നാണ് ‘കെട്ട്കാഴ്ച്ച’..! കേരളത്തിലെ അറിയപ്പെടുന്ന ഉത്സവങ്ങളുടെ കൂട്ടത്തിൽ ഈ ഉത്സവവും ഒന്നാണ് അതുകൊണ്ടുതന്നെ ഇന്നിവിടെ ജനക്കൂട്ടത്തിന്റെ സഗരമാണ്.
കൃത്യം ആറുമണിക്ക് തുടങ്ങിയ കേട്ടുകഴ്ച്ച സമയം രാത്രി 9.10 ആയിട്ടും സമാപനത്തിൽ എത്തിയിരുന്നില്ല, പല സ്ഥലങ്ങളിൽ നിന്നും വന്ന ഒരുപാട് ഉരുപ്പടികൾ (പ്ലോട്ടുകൾ) ക്ഷേത്രത്തിൽ എത്തിയിരുന്നു, അതുകൊണ്ടുതന്നെ രാത്രി എട്ടിന് മുൻപ് അവസാനിക്കേണ്ടിയിരുന്ന കേട്ടുകഴ്ച്ച രാത്രി 9 കഴിഞ്ഞിട്ടും അവസാനിച്ചില്ല..
നേരെ ആൽത്തറയുടെ ചുവട്ടിൽ നടന്നെത്തിയ ഞാൻ ചുറ്റിനും ഒന്ന് നോക്കി, നമ്മുടെ ചങ്ക് കൂട്ടുകാരെ അവിടെയെങ്ങും നോക്കിയിട്ട് കാണാതെ വന്നപ്പോൾ കെട്ടുകാഴ്ച്ച നടക്കുന്ന ഭാഗത്തേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു, കെട്ടുകാഴ്ച്ച നടക്കുന്ന ഭാഗത്തേക്ക് പോകണമെങ്കിൽ ഈ ജന കൂട്ടത്തിന്റെ ഇടയിലൂടെ മാത്രമേ അവിടേക്ക് പോകാൻ കഴിയു. സൂചി കുത്താൻ ഇടമില്ലാത്തത് പോലെ ജനങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ സൈഡ് ചരിഞ്ഞ് ഉള്ളിലേക്ക് കയറി പോകാൻ തുടങ്ങിയതും.