എന്നെയൊന്ന് സുഖിപ്പിക്കാൻ വേണ്ടിയാണ് അക്കു ഇത്രേം പറഞ്ഞതെങ്കിലും സത്യത്തിൽ എനിക്കതങ്ങ് സുഖിച്ചു.. അത്രേം പറഞ്ഞ് നിർത്തിയ അക്കു ലക്ഷ്മിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല എന്നാണ് അവരുടെ ധാരണ..
അക്കു തുടർന്നു..
“എല്ലാ സ്ത്രീകളേയും ബാഹുമാനിക്കുകയും, അനുസരിക്കുകയും, ആരാദിക്കുകയും ചെയ്യുന്ന അപ്പൂസിനോടല്ലാതെ ഞാൻ ഇതൊക്കെ വേറെ ആരോട് പറയും അപ്പൂസെ.. ഒന്ന് കൊണ്ടുപോയി വിട് അപ്പൂസെ..!”
“വേണവെങ്കി ഞാൻ രണ്ട് ഉമ്മ തരാം”
അക്കു പറഞ്ഞ് നിർത്തിയതും ലക്ഷ്മി വീണ്ടും ഇടയിൽ കേറി പറഞ്ഞു..
അതിന് ലക്ഷ്മിയെ ഒന്ന് തറപ്പിച്ച് നോക്കിയ ഞാൻ വീണ്ടും അക്കുവിന് നേരെ തിരിഞ്ഞു..
“ശെരി.. ഞാൻ പോകാം”
ഞാനത് പറഞ്ഞതും അക്കുവിന്റെ മുഖം തെളിഞ്ഞു..
ബാറിൽ കേറി ഒരു ചെറുതടിക്കാൻ കയ്യിൽ പൈസ ഇല്ലാതെ ഇരുന്ന സമയത്താണ് ഇങ്ങനൊരു അവസരം കിട്ടിയത് എന്ന ബോധോദയം സ്വല്പം വൈകിയാണ് എന്റെ തലയിൽ ഉദിച്ചത്..
അതുകൊണ്ടാണ് ഞാൻ ഇത് സമ്മതിച്ചത്.. അല്ലാതെ അവരുടെ ഡയലോഗടി കേട്ടിട്ടല്ല..😜
സ്വല്പം ഗൗരവത്തോടെ അക്കുവിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ..
“1000 രൂപ എട്..”
അക്കുവിന്റെ നേരെ വലത് കൈ നീട്ടികൊണ്ട് ഞാൻ ചോദിച്ചു..
“ആയിരവൊ… എന്തൊ ആയിരം”
നീട്ടി പിടിച്ച എന്റെ കയ്യിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കികൊണ്ട് അക്കു ചോദിച്ചു..
“നി കുറച്ച് മുൻപ് എനിക്ക് 500 തരാന്ന് പറഞ്ഞില്ലെ..? ആ 500 പോര.. ഒരഞ്ഞൂറുംകൂടെ ചേർത്ത് 1000 രൂപ ഇപ്പൊ തന്നാൽ.. ഞാൻ ഇപ്പൊ തന്നെ അവരേങ്കൊണ്ട് കാവാലത്തേക്ക് പോയിരിക്കും.. ഇല്ലെങ്കിൽ ഇപ്പൊ ഗാനമേള തുടങ്ങും.. ഞാൻ പോയ് ഗാനമേളക്ക് തുള്ളാൻ തുടങ്ങിയാൽ പിന്നെ എന്നെ ആര് വിളിച്ചാലും ഞാൻ തിരിഞ്ഞുപോലും നോക്കത്തില്ല പറഞ്ഞേക്കാം..!”