അവന്റെ അടുത്തേക്ക് സ്വല്പം നീങ്ങി നിന്നുകൊണ്ട് ഞാൻ ചോദിച്ചു..
എന്റെ ആ ചോദ്യത്തിന് എന്റെ മുഖത്തേക്ക് സ്വല്പം ഗൗരാവത്തോടെ ഒന്ന് നോക്കിയ പ്രമോദ്.. എന്റെ അടുത്തേക്ക് വന്ന് എന്റെ ചുമലിലൂടെ കയ്യിട്ട് എന്റെ ഇടത് സൈഡിൽ ചേർന്ന് നിന്നു… അവന്റെ മുഖത്തെ ആ ഗൗരവം നിറഞ്ഞ ഭാവം കണ്ടപ്പോൾ അവന്റെ അച്ഛന് വിളിച്ചത് തെറ്റായിപോയി എന്ന് എനിക്ക് തോന്നി..
“അപ്പൂസെ..! നിനക്കറിയാത്ത ചില സത്യങ്ങൾ ഉണ്ട്.. അതൊക്കെ നി അറിയേണ്ട സമയം എത്തി കഴിഞ്ഞിരിക്കുന്നു..! ഇതാണ് ആ സമയം”
വളരെ ഗൗരവത്തോടെ അവൻ സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി, അവൻ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയോടെ..
ഏതൊരു മദ്യപാനിയായിരുന്നാലും എന്നെപോലെ ഓഫായി വണ്ടിയിൽ കിടക്കുമ്പോൾ കൂടെയുള്ളവർ എത്ര വിളിച്ചുണർത്താൻ ശ്രമിച്ചാലും ഓഫായി കിടക്കുന്നവൻ ചിലപ്പോൾ ഉണർന്നെന്ന് വരില്ല…
വളരെ സീരിയസ്സായി പ്രമോദ് അത്രേം പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി.. കാരണം ഇത്രേം ഗൗരവത്തോടെ പ്രമോദ് ഇതിന് മുൻപ് സംസാരിച്ചിട്ടില്ല..
അവൻ തുടർന്നു..
പക്ഷെ.., ബാറിന്റെ ഫ്രണ്ടിൽ വണ്ടി നിർത്തിയാൽ എത്ര ഓഫായി കിടക്കുന്നവനാണെങ്കിലും അവൻ ചാടി എഴുന്നേക്കും, അതിപ്പൊ ആരാന്ന് പറഞ്ഞാലും..!! അതുപോലെ കമ്പിനികൂടി അടിച്ച് ഓഫായി കിടക്കുമ്പോ കൂടെയുള്ള നമ്മുടെ ചങ്ക് വീണ്ടും ബിവറേജിൽ പോയ് സാധനോം ആയിട്ട് തിരിച്ച് നമ്മുടെ അടുത്ത് വന്നുനിന്ന് സംസാരിക്കുമ്പൊ അവന്റെ ശബ്ദം കേൾക്കുന്ന ആ നിമിഷം എത്ര ഓഫായി കിടക്കുന്നവനാണേലും ചാടി എഴുന്നേൽക്കും..!”