“അപ്പു”
പിന്നിൽ നിന്നുള്ള ആ വിളികേട്ട് പെട്ടന്ന് ഞാൻ തിരിഞ്ഞ് നോക്കി.
“നി ഇത് ഇത്രേം നേരം എവിടെ ഊമ്പാൻ പോയി കെടക്കുവാരുന്നു..?”
ആടിയാടി എന്റെ അടുത്തേക്ക് വന്ന പ്രമോദ് വെള്ള മുണ്ട് മടക്കി കുത്താൻ ശ്രെമിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
🔻പ്രമോദ്., എന്റെ ചെറുപ്പം മുതലേയുള്ള എന്റെ ചങ്ക് കൂട്ടുകാരനാണ്.. ചെറുപ്പം മുതൽ എന്ന് പറഞ്ഞാൽ അങ്ങനവാടിയിൽ നിന്നും തുടങ്ങിയ ബന്ധം..! ഇതുപോലെ വേറെ മൂന്നാല് ചങ്കുകളും ഉണ്ട്, ഉത്സവം ആയതുകൊണ്ട് അടിച്ച് സെറ്റായിട്ട് ഇപ്പൊ ഏതേലും മൂലയ്ക്ക് കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ടാവും… ‘അവന്മാരെ കാണുവാണെങ്കിൽ അവരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം’🔺
“അല്ല നി ഇത് എവിടെ പോയ് കെടക്കുവാരുന്നു..? നിന്നെ എത്രതവണ ഞാൻ ഫോണിൽ വിളിച്ചു..! നി എന്ത ഫോൺ എടുക്കാഞ്ഞേ..?”
അവന്റെ ചുമലിൽ പറ്റിപിടിച്ചിരുന്ന മണ്ണ് തട്ടി കളഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു..
“ഞാൻ ആ പാചക പൊരയിൽ കെടന്ന് ഒറങ്ങുവാരുന്നു..! അല്ല നി എന്താ ഇത്രേം താമസിച്ചെ..? ആദ്യം നി അത് പറ..!”
രണ്ട് കയ്യും മാറിൽ പിണഞ്ഞ് ആടാതെ നിൽക്കാൻ ശ്രെമിച്ചുകൊണ്ട് അവൻ ചോദിച്ചു.
ഓഹ്..! അതൊന്നും പറയണ്ട പുല്ല്..! ഞാൻ വീട്ടീന്ന് ഏഴ് മണിക്ക് ഇങ്ങോട്ട് ഇറങ്ങാൻ നിന്നപ്പഴ അടൂരിന് ഒരു ഓട്ടം കിട്ടിയത്, ആ പ്രകാശേട്ടന്റെ മോളേം പിള്ളേരേം കൂട്ടികൊണ്ട് വരാൻ, പിന്നെ അവിടെ പോയി അവരേം പൊക്കിയെടുത്തോണ്ട് തിരിച്ച് ഇവിടെ എത്തിയപ്പഴേക്കും പുല്ല് സമയോം പോയ്..”
രണ്ട് കയ്യും ഇടുപ്പിന് കുത്തി ആൾക്കൂട്ടത്തിലെക്ക് കണ്ണോടിച്ചുകൊണ്ട് ഒരു മുഷിച്ചിലോടെ ഞാൻ പറഞ്ഞു.