അത്രേം പറഞ്ഞ് നിർത്തിയ ഞാൻ കമ്മറ്റി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്ര കിണറിന്റെ തിട്ടയിലേക്ക് സ്വല്പം ദേഷ്യത്തോടെ കയറി ഇരുന്നു.
മണ്ണ് പറ്റിയ വെള്ളമുണ്ടും മുറുക്കി കുത്തികൊണ്ട് ഒന്നും അറിയാത്ത പാവത്തെപോലെ പ്രമോദും എന്റെ അടുത്ത് വന്ന് ഇരുന്നു.
“ഞാനിനി എവിടുന്നിച്ചിരി അടിക്കും..? സമയോം ഒൻപതര ആവുന്നു..!!! ഇനി ഏത് മറ്റേടത്ത് പോയ് ഒപ്പിക്കാന..?”
തലയുടെ പിന്നിൽ അമർത്തി ചൊറിഞ്ഞുകൊണ്ട് ഞാൻ ആരോടന്നില്ലാതെ പറഞ്ഞു.
“നി വിഷമിക്കണ്ട മച്ചാനെ..!!! ബാർ അടച്ചിട്ടില്ല..!! നിനക്ക് ഞാൻ ബാറിൽ കേറി സാധനം വാങ്ങിച്ച് തരും..!!”
പ്രമോദ് എന്നോടത് പറഞ്ഞതും ഒരു ആദരവോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..
“കപ്പലണ്ടി വാങ്ങിയതിന്റെ ബാക്കി അറുപത്തിമൂന്ന് രൂപ എന്റെ കയ്യിൽ ഉണ്ട്..! ബാക്കി നീ ഒപ്പിക്കണം..! സമ്മതിച്ചൊ..!”
കണ്ണിന്റെ ഒരു സൈഡിലെ പുരികം മുകളിലേക്ക് ഉയർത്തി വളരെ സീരിയസ്സായിട്ട് അവൻ അത് പറഞ്ഞ് നിർത്തിയതും.
“കാട്ട് മൈരെ.. എണീറ്റ് പോന്നൊണ്ടൊ എന്റെ അടുത്തൂന്ന്..! ഒന്നാതെ ഞാൻ കലിപ്പ് കേറി ഇരിക്കുവ..! അതിന്റെ എടേല അവന്റെ ഒരു ഒണ്ടാക്കിയ വർത്താനം..!”
ഒരു കലിപ്പോടെ അത്രേം പറഞ്ഞ് നിർത്തിയ ഞാൻ കിണറിന്റെ തിട്ടയിൽ നിന്നും താഴെ ഇറങ്ങി..
അപ്പഴാണ് എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്.. ഞാൻ ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി.
‘അക്കു…Calling’
🔺എന്റെ ഒരേഒരു പെങ്ങൾ🔻
ഞാൻ കോൾ അറ്റന്റ് ചെയ്തു.
“എന്താടി..?”
അക്കു: “എടാ ഞാൻ ഇവിടെ ജംഗ്ഷനിൽ നിപ്പൊണ്ട്, നി പെട്ടന്ന് ഇങ്ങോട്ട് വന്നെ..! ഒരു അത്യാവശ്യ കാര്യവൊണ്ട്..! പെട്ടന്ന് വാ”