Njan: “എന്തുവ..? കാര്യം പറ നി”
അക്കു: “നി ആദ്യം ഇങ്ങോട്ടുവ..! കാര്യം എന്താണന്നൊക്കെ ഞാൻ നേരിട്ട് പറയാം”
ഞാൻ: “നി കറക്റ്റ് ഇപ്പൊ എവിടയ നിക്കുന്നേന്ന് പറ”
അക്കു: “ഞാൻ അറ്റ്ലസിന്റെ ഫ്രണ്ടിൽ നിപ്പോണ്ട്..! പെട്ടന്ന് വ’
ഞാൻ: “ആം ഞാൻ വരുവാ”
എന്ന് പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു.
“ഇനി അവള് എന്ത് കുരിശ് ഒണ്ടാക്കി വച്ചിട്ടാണാവൊ എന്നെ വിളിക്കുന്നെ..?” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ പ്രമോദിന് നേരെ തിരിഞ്ഞു.
“എടാ..! ഞാൻ ഇപ്പൊ വരാം കേട്ടോ”
പ്രമോദിനോട് അത്രേം പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഞാൻ എന്തൊ ഓർത്തത് പോലെ അവിടെ നിന്നു, ശേഷം തിരിഞ്ഞ് പ്രമോദിനെ ഒന്ന് നോക്കി… അടിച്ച് സെറ്റായിട്ട് കിണറിന്റെ തിട്ടയിൽ ഇരുന്ന് തുമ്പിതുള്ളുന്ന അവന്റെ അടുത്തേക്ക് ഞാൻ ചെന്നു..
“മോനൊരു കാര്യം ചെയ്…! എഴുന്നേറ്റ് അവിടെ ചെന്നിരി”
കിണറിന്റെ തിട്ടയിൽ നിന്നും അവനെ പിടിച്ച് താഴെ ഇറക്കിയ ഞാൻ കമ്മറ്റി ഓഫീസിന്റെ പടിക്കെട്ടിലേക്ക് ചുണ്ടികൊണ്ട് പറഞ്ഞു..
“നി എവടെ പോവ”
അഴിഞ്ഞ് വീഴാൻ തുടങ്ങിയ തന്റെ വെള്ള മുണ്ടും കൂട്ടി പിടിച്ചുകൊണ്ട് അവൻ എന്നോട് ചോദിച്ചു..
“അതൊക്കെ ഞാൻ വന്നിട്ട് പറയാം..! നി ഇവിടെ ഇരിക്ക്..! ഞാൻ തിരിച്ച് വരുന്നതുവരെ നി എവിടേം പോയേക്കല്ല് കെട്ടല്ലൊ..?”
അവനെ പടിക്കെട്ടിലേക്ക് പിടിച്ച് ഇരുത്തികൊണ്ട് ഞാൻ പറഞ്ഞു.
“നി ബാറിൽ പോവാണേൽ എനിക്കൊരു ബിയർ… വാങ്ങിച്ചോണ്ട് പോര്..!! എന്നിട്ട് എന്നെ വീട്ടിലും കൊണ്ട് വിടണം”
പടിക്കെട്ടിലേക്ക് കൈ കുത്തി ഇരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു.