പഠിക്കാൻ പണ്ടേ മിടുക്കൻ ആയിരുന്നതുകൊണ്ടും താല്പര്യം ഉണ്ടായിരുന്നതുകൊണ്ടും +2 വച്ച് ഞാൻ പടുത്തം നിർത്തി…,
പക്ഷെ.., ഞാൻ +2വിന് പഠിത്തം നിർത്തിയതിന്റെ കാരണം മറ്റൊന്നാണ്..! സ്കൂൾ നിന്നും ഒരുമാസത്തെ സസ്പെൻഷൻ കിട്ടിയതോടുകൂടിയാണ് ഞാൻ എന്നെന്നേക്കുമായി +2വിന് വച്ച് പടുത്തം നിർത്താൻ കാരണമായത്..!
““ആ കഥയൊക്കെ ഞാൻ വഴിയേ പറയാം..’”
————-
സ്കൂൾ നിന്നും ഒരുമാസത്തെ സസ്പെൻഷൻ കിട്ടിയതിന്റെ കാരണം മനസ്സിൽ ഒരു കനലായി അണയാതെ കിടന്നതുകൊണ്ടുതന്നെ ആ ദേഷ്യത്തിൽ ഞാൻ എന്നെന്നേക്കുമായി പടുത്തം നിർത്തി, പഠിത്തം എന്ന വാക്കിനെ ഞാൻ വെറുത്തുതുടങ്ങി, വീണ്ടും മുന്നോട്ട് പഠിക്കണം എന്ന വീട്ടുകാരുടെ നിർബന്ധത്തെ ഞാൻ പാടെ അവഗണിച്ചു…
അങ്ങനെ പ്ലസ്റ്റുവിന് പടുത്തം നിർത്തി മൂഞ്ചിതെറ്റിയ ഞാൻ ഇപ്പൊൾ ഡ്രൈവറാണ്,.. വെറും ഡ്രൈവറല്ല മുൻ ‘MLA മിക്കിയുടെ’ ഡ്രൈവർ..
അത് മാത്രമല്ല എന്റെ ജോലി…
എന്റെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അമ്പു എന്ന് വിളിക്കുന്ന അജി ചേട്ടന് ഒരു വണ്ടി ഉണ്ട് “വോൾക്സ് വാഗൻ പോളോ, 2013 മോഡൽ” കക്ഷീടെ മൂത്ത സൽപുത്രൻ അരുണിന്റെ വണ്ടി ആയിരുന്നു അത്, ഒന്നര വർഷം മുൻപ് അരുൺ ഖത്തറിൽ ജോലിക്ക് പോയതോടുകൂടി ആ വണ്ടി ഓട്ടം കിട്ടാതെ തുരുമ്പെടുക്കാൻ തുടങ്ങി.
ആരും ഓടിക്കാതെ ആ വണ്ടി വെറുതേ ഷെഡ്ഢിൽ കിടക്കുന്നത് കണ്ടപ്പോൾ. “ഈ വണ്ടി ഞാൻ വാടകയ്ക്ക് ഓടിച്ചോട്ടെ”….. എന്ന് അജിച്ചേട്ടനോട് ഞാൻ ചോദിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ അജി ചേട്ടൻ അതിന് സമ്മതം മൂളി..