അങ്ങനെ MLA മിക്കിയുടെ ഡ്രൈവർ ജോലിയും കൂടാതെ ഫ്രീ ടൈമിൽ അജി ചേട്ടന്റെ വണ്ടിയുംകൊണ്ട് ഞാൻ വാടകയ്ക്ക് ഓട്ടം പോകാനും തുടങ്ങി, അതുകൊണ്ടുതന്നെ അജി ചേട്ടന്റെ വണ്ടി ഫുൾ ടൈം എന്റെ കയ്യിൽതന്നെ ആയിരിക്കും ഉണ്ടാവുക.🔺
💠💠💠💠
നേരെ ജംഗ്ഷനിൽ എത്തിയ ഞാൻ അറ്റ്ലസിന്റെ ഫ്രണ്ടിൽ വന്നു.. അവളെ അവിടെ എങ്ങും കാണാതെ വന്നപ്പോൾ ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കോൾ ചെയ്തു..
ഞാൻ: “നി ഇത് എവിടെ പോയ് കിടക്കുവ”
അവൾ ഫോൺ എടുത്തതും സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..
അക്കു: “നി അറ്റ്ലസിന്റെ ഫ്രണ്ടിൽ വന്നൊ..? എന്ന ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യട അപ്പൂസെ..! ഞാൻ ഇപ്പൊ വരാം..!”
എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു..
🔻ഞാൻ ഈ അറ്റ്ലസ് എന്ന് പറഞ്ഞത് ജ്വലറി ഒന്നും അല്ല കേട്ടൊ..! ഈ ജംഗ്ഷനിലെ അത്യാവശ്യം നല്ല തിരക്കുള്ള ഒരു ചെറിയ സൂപ്പർമാർക്കറ്റാണ് ഈ അറ്റ്ലസ്.🔺
ഒരു ഏഴെട്ട് മിനിറ്റ് കഴിഞ്ഞുകാണും ദാ വരുന്നു എന്റെ ഒരേഒരു സഹോദരി ആകുവും അവളുടെ കൂട്ടുകാരി ലക്ഷ്മിയും..
എന്നെ കണ്ടതും ലക്ഷ്മിയുടെ മുഖം ചെമ്പരത്തി പൂപോലെ ചുവന്നു, അവളുടെ ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു..
🔻ലെച്ചു എന്ന ലക്ഷ്മി സന്തോഷ് എന്റെ വീടിന്റെ അടുത്താണ് അവളുടെ വീടും. അക്കുവിന്റെ അതേ പ്രായമാണ് അവൾക്കും.., അവളെ കണ്ടാൽ സിനിമ നടി നിത്യ മേനോനെ പോലെ ഇരിക്കും, അവൾക്കിപ്പോൾ പത്തൊൻപത് വയസ്സായെങ്കിലും ആ പ്രായത്തിന്റെ പക്വത ഇതുവരെ ഉദിച്ചിട്ടില്ല..! കുട്ടിനിക്കറും ഇട്ട് മൂക്ലയും ഒലിപ്പിച്ച് നടക്കുന്ന പ്രായംമുതലേ എനിക്കവളെ അറിയാം, എന്റെ അക്കുവിനെ പോലെ തന്നെയാണ് ഞാൻ ലക്ഷ്മിയേയും കാണുന്നത്, പക്ഷെ ലക്ഷ്മി എന്നെ അങ്ങനെയല്ല കാണുന്നത്..
ഒരു നൂറ് തവണയെങ്കിലും അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടാവും..! അല്ലെങ്കിൽ അതിലും കൂടുതൽ തവണ..!
ഓരോ തവണ ലക്ഷ്മി എന്നോട് ഇഷ്ടമാണെന്ന് പറയുമ്പഴും ഞാൻ ‘അല്ല’ എന്ന് മറുപടി പറയും..! എന്റെ മറുപടി കേട്ട അടുത്ത സെക്കന്റിൽ തന്നെ അവൾ തന്റെ ചുരിദാർ ഷാളും വായിൽ പൊത്തിപിടിച്ച് നിന്ന് കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ നിന്നും ഓടി മറയും..! പക്ഷെ., രണ്ട് ദിവസം കഴിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വീണ്ടും എന്റെ അടുത്ത് വന്ന് ഓരോന്ന് പറഞ്ഞ് കൊഞ്ചികുഴയാൻ തുടങ്ങും.. അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞ് ലക്ഷ്മി വീണ്ടും എന്നോട് ഇഷ്ടമാണെന്ന് പറയും, അപ്പഴും ഞാൻ ‘അല്ല’എന്നുതന്നെ പറയും.. വീണ്ടും അതേ കരച്ചിൽ… അതേ ഓട്ടം.. “അത് ഇപ്പഴും തുടർന്നുകൊണ്ടേ ഇരിക്കുന്നു”🔺