“ഹും വാങ്ങി കൊടുക്കാം.!” ചേച്ചി എന്നെ നോക്കി ചിരിച്ചു .
“ചേച്ചി വിളിക്കാതയപ്പോ, ഇനി വരില്ലെന്നോർത്ത് എനിക്കാകെ ടെൻഷൻ ആയി..”
“ഒന്നും പറയണ്ട മോനെ.. നിർമലേടത്തിയോട് എല്ലാം പറഞ്ഞ് സെറ്റ് ആക്കി മോഹനേട്ടനോട് കാര്യം പറഞ്ഞപ്പോഴാണ് എല്ലാം അക്കെ കോഴഞ്ഞത്.” ചേച്ചി ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
“എന്ത് പറ്റി?” ഞാൻ ആകാംഷയോടെ ചോതിച്ചു.
“ചേട്ടൻ പറഞ്ഞു, എന്നാ എൻ്റെ കൂടെ പോര് ഞാനും ടൗണിലേക്കാ…അവിടെ ഇറക്കിത്തരാം എന്ന്.”
“എന്നിട്ട് ?” ഞാനൊരു ഞെട്ടലോടെ ചോതിച്ചു.
“ഒന്നും പറയണ്ട..! ഭാഗ്യത്തിന് അപ്പോളൊരു ബുദ്ധി തോന്നി അതുകൊണ്ട് രക്ഷപ്പെട്ട്.. ഇല്ലേൽ എല്ലാം കുളമയേനെ..!”
“എന്താ പറഞ്ഞെന്ന് പറ” എനിക്കാകെ ആകാംഷയായി
“ഞാൻ പറഞ്ഞു, നിർമലേടത്തിക്ക് വയ്യാതൊണ്ട് കണക്കൊന്നും എഴുതികഴിഞ്ഞിട്ടില്ല, ഏടത്തി എല്ലാം കൂട്ടുന്നതെയുള്ളൂ എന്ന്. അപ്പോ ചേട്ടൻ പറഞ്ഞു, എന്നാ ഞാൻ വെയിറ്റ് ചെയ്യാം എന്ന്.”
“ദൈവമേ… എന്നിട്ട്?” എനിക്കെൻ്റെ ക്ഷമ നശിച്ചു.
“എന്നിട്ടെന്താ.. ലേറ്റ് ആവും, ചിലപ്പോ ഉച്ചയാവും എന്ന് പറഞ്ഞു. അപ്പൊൾ ചേട്ടൻ ചോതിച്ചു വൈകിയാൽ നീ എങ്ങനെ പോവുന്ന്, എന്നിട്ട് ഞാൻ പറഞ്ഞു നിർമ്മലേടത്തി പറഞ്ഞു വിച്ചു കൊണ്ടാക്കി തരുംന്ന്.”
“എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു?” എനിക്കാകെ ആകാംശയായി.
“അത് കേട്ടപ്പോൾ ചേട്ടൻ പറഞ്ഞു, ഓഹ്.. വിച്ചു ഉണ്ടോ..!!! എന്നാ പിന്നെ ഞാൻ നിൽകുന്നില്ല നിങൾ എപ്പാന്ന് വെച്ചാ പോയിട്ട് വാ എന്നും പറഞ്ഞ് ചേട്ടൻ പോയി.. ചേട്ടനറിയില്ലല്ലോ പെരും കള്ളൻ്റെ കയ്യിലാണ് താക്കോൽ കൊടുക്കുന്നതെന്ന്.!!”
രാധികേച്ചി അതും പറഞ്ഞ് എന്നെ നോക്കി ഒന്ന് അടക്കി ചിരിച്ചു.